പാലക്കാട് ∙ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് മന്ത്രി എം.ബി.
രാജേഷ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആശംസയർപ്പിച്ചാണ് മന്ത്രി ചിത്രം പങ്കുവച്ചത്.
മന്ത്രിയുടെ കുറിപ്പ്
‘ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
ഹരിതകർമ്മ സേനാംഗങ്ങൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇങ്ങനെ വിജയിച്ച 219 പേരുടെ സംഗമം ഇന്ന് സരസ് മേളയിൽ നടന്നു.
അവർ ഏത് പാർട്ടിയുമാകട്ടെ, അവരുടെ വിജയം സർക്കാരിന്റെ വിജയമാണ്. കാരണം സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടാണ് ഹരിതകർമ്മ സേനയ്ക്ക് ഇന്നത്തെ സ്വീകാര്യത ലഭിച്ചത്.
അവർക്കൊപ്പം അധിക്ഷേപവും ചീത്തയും കേട്ട ഒരാളെന്ന നിലയിൽ എനിക്ക് വ്യക്തിപരമായും ഇത് അങ്ങേയറ്റം സന്തോഷം നൽകുന്നു.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

