കേരളത്തിന്റെ തനതായ ചുമർച്ചിത്രകലയുടെ സൗന്ദര്യവും തനിമയും രാഷ്ട്രപതി ഭവൻ മ്യൂസിയത്തിൽ എത്തിച്ച് പ്രമുഖ മ്യൂറൽ കലാകാരനും കലാസംവിധായകനുമായ ബസന്ത് പെരിങ്ങോട് ശ്രദ്ധേയനാകുന്നു. രാഷ്ട്രപതി ഭവനിൽ സ്ഥിരപ്രദർശനത്തിനായി കലാസൃഷ്ടികൾ ഒരുക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
പ്രമുഖ കലാകാരന്മാരിൽ ഒരാളാണ് കൂറ്റനാട് സ്വദേശിയായ ഇദ്ദേഹം. ദിവസങ്ങളോളം രാഷ്ട്രപതി ഭവനിൽ താമസിച്ച് അധികൃതരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ അപൂർവ്വ സൃഷ്ടികളുടെ നിർമാണം പൂർത്തിയാക്കിയത്.
രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഇനി ഈ കലാസൃഷ്ടികൾ സ്ഥിരമായി കാണുവാൻ സാധിക്കും. കലാരംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ബസന്ത് പെരിങ്ങോടിന് പ്രത്യേക അംഗീകാരവും ലഭിക്കുകയുണ്ടായി.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ബസന്ത്, മ്യൂറൽ കലാരംഗത്തിന് പുറമെ സിനിമാമേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങൾക്ക് കലാസംവിധാനവും പ്രൊഡക്ഷൻ ഡിസൈനിങ്ങും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ സൃഷ്ടികൾ വിവിധ വിമാനത്താവളങ്ങളുടെ കലാസൗന്ദര്യവൽകരണ പദ്ധതികളിലും ഇടംനേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കൂറ്റനാട് പെരിങ്ങോട് സ്വദേശിയായ ബസന്ത്, നിലവിൽ എറണാകുളം ഇടപ്പള്ളിയിലെ ട്രിനിറ്റി അപാർട്മെന്റിലാണ് താമസിക്കുന്നത്.
ഭാര്യ: പ്രീത, മകൻ: പിഞ്ചു അലോക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

