വടക്കഞ്ചേരി (പാലക്കാട്) ∙ ആലുവയിൽ കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പിതാവ് പൊലീസിൽ പരാതി നൽകി. കിഴക്കഞ്ചേരി വാൽക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോണിന്റെ (25) മരണത്തിൽ ദുരൂഹതയാരോപിച്ചാണ് പിതാവ് ജോൺ ആലുവ റൂറൽ എസ്പിക്കു പരാതി നൽകിയിരിക്കുന്നത്.
തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന ഇക്കഴിഞ്ഞ മാർച്ച് 24നു രാവിലെ പരീക്ഷ എഴുതാൻ എറണാകുളത്തു പോയെന്നു പറയുന്നു.
പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു എന്നാണു മുൻപ് പുറത്തറിയിച്ചത്. എന്നാൽ, ആലുവയിൽ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു വീട്ടുകാരുടെ ആവശ്യം.
മകളെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിൽ രണ്ടു യുവാക്കൾക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവു പരാതി നൽകിയിരിക്കുന്നത്. നഴ്സിങ്ങുമായി ബന്ധപ്പെട്ട
സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നാണു തലേന്നു മകൾ പറഞ്ഞതെന്നു ജോൺ പറഞ്ഞു. സംഭവദിവസം രാവിലെ മകൾ അമ്മയെയും വിളിച്ചിരുന്നു.
നാലു മണിക്കൂറിനു ശേഷം മകൾ മരിച്ചെന്നുള്ള വിവരമാണു ലഭിച്ചതെന്നു ജോൺ പറഞ്ഞു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു ലെന. നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു.
ആദ്യഘട്ടത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു കരുതിയിരുന്നെങ്കിലും വിഷം ഉള്ളിൽച്ചെന്നാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് അന്വേഷണം ആവശ്യപ്പെട്ടു വീട്ടുകാർ രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ലെനയുടെ കൂട്ടുകാരെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

