വടക്കഞ്ചേരി∙ കേരളം പവർകട്ടോ, ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാത്ത സംസ്ഥാനമായി മാറിയത് സർക്കാർ കൃത്യമായ കർമ പദ്ധതി നടപ്പിലാക്കിയതു കാരണമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുതി പദ്ധതിയുടെ പവർ ഹൗസ്, ചെക്ഡാം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സർക്കാർ കഴിഞ്ഞ 9 വർഷം കൊണ്ട് 2100 മെഗാ വാട്സ് വൈദ്യുതി കൂടുതൽ ഉൽപാദിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.
പാലക്കാട് ജില്ലയിൽ ചരിത്രത്തിലാദ്യമായി രണ്ട് ജലവൈദ്യുതി പദ്ധതികൾ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
സോളർ പദ്ധതിയിലൂടെ ഓരോ ഗ്രാമ പഞ്ചായത്തുകളും വൈദ്യുത പദ്ധതികൾ ഏറ്റെടുത്ത് സ്വയം പര്യാപ്തതയിൽ എത്തണമെന്നും മന്ത്രി പറഞ്ഞു.കൊന്നക്കൽക്കടവിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ സി.കെ.ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത പോൾസൺ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.സി.നീതു, ശാലിനി കറുപ്പേഷ്, ഷാബിറ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനി ബാബു, കിഴക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷ കവിതാ മാധവൻ, പഞ്ചായത്ത് അംഗം ഷാജി ജോൺ (പോപ്പി), ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, കമ്പനി സെക്രട്ടറി സി.എസ്.അനഘ ലക്ഷ്മി, ചീഫ് എൻജിനീയർ പ്രസാദ് മാത്യു എന്നിവർ പ്രസംഗിച്ചു.
ലക്ഷ്യം വർഷം 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി
പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുതി പദ്ധതി വഴി വർഷത്തിൽ 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.
13 കോടി രൂപയാണ് പദ്ധതി ചെലവ്. 3.3 കെവി വോൾട്ടേജ് വൈദ്യുതി 11 കെവി ആക്കി മാറ്റി വടക്കഞ്ചേരി സബ് സ്റ്റേഷനിലേക്കു മാറ്റും.
ഒരു മെഗാ വാട്ട് സംഭരണ ശേഷിയാണ് ഇതിനുള്ളത്. പാലക്കുഴിയിലെ ചെക്ഡാമിൽ നിന്നു താഴെ കൊന്നക്കൽക്കടവിലെ പവർ ഹൗസ് വരെ പൈപ്പിടൽ നടത്തി.
284 മീറ്റർ ദൂരത്തിൽ ലോ പ്രഷർ പൈപ്പും തുടർന്ന് പവർ ഹൗസ് വരെ 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പൈപ്പുമാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിക്കാണ് പദ്ധതി നടത്തിപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

