കോയമ്പത്തൂർ∙ പലതവണ നിയമലംഘനം ആരോപിച്ചു യാത്ര തടസ്സപ്പെടുത്തുകയും കോടതി വ്യവഹാരത്തിലൂടെ യാത്ര തുടരുകയും ചെയ്ത റോബിൻ ബസ് വീണ്ടും തമിഴ്നാട് ഗതാഗത വകുപ്പ് പിടിച്ചിട്ടു. കോയമ്പത്തൂർ സെൻട്രൽ ആർടിഒയാണ് ഇത്തവണ ബസ് കസ്റ്റഡിയിലെടുത്ത് അവധിയിൽ പോയത്. കോയമ്പത്തൂർ – പുനലൂർ സർവീസ് നടത്തുന്ന ഓൾ ഇന്ത്യ പെർമിറ്റ് ഉള്ള റോബിൻ ബസാണ് സംസ്ഥാന റോഡ് നികുതി ആവശ്യപ്പെട്ടു കസ്റ്റഡിയിലെടുത്തത്.
ദിവസേന 10,000 രൂപ വീതം സംസ്ഥാന സർക്കാറിലേക്ക് അടയ്ക്കാനാണ് ആർടിഒ നിർദേശിച്ചത്. എന്നാൽ, ബസിന്റെ ചുമതലയുള്ള ഗിരീഷ് ഓൺലൈൻ ആയി നികുതി അടയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു.
എം പരിവാഹൻ സൈറ്റിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ ഇല്ലെന്നു വരുന്നതായി അറിയിച്ചതോടെ പണം നേരിട്ട് അടയ്ക്കാനായിരുന്നു നിർദേശം.
ബസ് പിടിച്ചിട്ടെങ്കിലും യാത്രക്കാർക്കു യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകിയെന്നു റോബിൻ ഗിരീഷ് അറിയിച്ചു. സംസ്ഥാനാന്തര അംഗീകാരമുള്ളതും ഇല്ലാത്തതുമായ സർവീസുകൾ ഓണസമയത്ത് ടിക്കറ്റ് നിരക്ക് പലമടങ്ങ് വർധിപ്പിച്ചു ചൂഷണം ചെയ്യുന്നതു കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായ നിരക്കു വാങ്ങിയും നികുതിയടച്ചും പോകുന്ന റോബിൻ ബസിനെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും വ്യാഴാഴ്ചയും ബസ് തിരിച്ചു കിട്ടിയില്ലെങ്കിൽ തമിഴ്നാട് വിജിലൻസ് ഓഫിസിൽ പരാതി നൽകുമെന്നും ഗിരീഷ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]