പാലക്കാട് നഗരത്തിലെ യാക്കര – തിരുനെല്ലായി ബൈപാസ് റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. തങ്കം ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്ന കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഇതര മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ട
വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

