പാലക്കാട് ∙ ഡൽഹിയിൽ നടന്ന ദേശീയ കരാട്ടെ ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി പാലക്കാട്ടെ സഹോദരിമാർ. കൽമണ്ഡപം പ്രതിഭ നഗറിൽ പറമ്പിൽപീടിക വീട്ടിൽ അജി – ഷാഹിന ദമ്പതികളുടെ മക്കളായ 10–ാം ക്ലാസ് വിദ്യാർഥി ഹിസാന തസ്നിം (15), ആറാം ക്ലാസുകാരി ഫാത്തിമ തസ്നിം (11), രണ്ടാം ക്ലാസുകാരി അയ തസ്നിം (8) എന്നിവരാണു മെഡലുകൾ നേടിയത്.
ചന്ദ്രനഗർ ഭാരതമാതാ സ്കൂളിലെ വിദ്യാർഥികളാണു മൂവരും.ഹിസാന 18 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലുമായി രണ്ടു സ്വർണം നേടി. ഫാത്തിമ വിവിധ വിഭാഗങ്ങളിലായി ഒരു സ്വർണവും രണ്ടു വെങ്കലവും നേടി.
അയ തസ്നിം ഒരു സ്വർണവും ഒരു വെങ്കലവും നേടി.
മത്സരിച്ച എല്ലാ ഇനത്തിലും ഇവർക്കു മെഡലുകളുണ്ട്. കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് ഈ സഹോദരിമാരാണ്.4 വർഷം മുൻപു മൂവരും ഒരുമിച്ചാണു കരാട്ടെ പഠിക്കാൻ തുടങ്ങിയത്.
ആദ്യം സ്കൂളിൽ തന്നെയായിരുന്നു പരിശീലനം. സ്വയം പ്രതിരോധശേഷിയും ആത്മവിശ്വാസവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിശീലനം.
പിന്നീട് പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിലെ സി.സുന്ദരനു കീഴിലായി പരിശീലനം. മെഡൽവേട്ടയും തുടങ്ങി.
വീട്ടിലെ ഷെൽഫ് മുഴുവൻ ഇവർ വാങ്ങിയ ട്രോഫികളും മെഡലുകളുമാണ്.മൂന്നു പേരും ചേർന്ന് ഇതുവരെ നേടിയ മെഡലുകളുടെ എണ്ണം 100 കടന്നു.
ഹിസാന ബ്ലാക്ക് ബെൽറ്റും ഫാത്തിമയും അയ തസ്നിമും ബ്രൗൺ ബെൽറ്റും നേടി. ഫാത്തിമ റോൾബോൾ ദേശീയതാരമാണ്. കഴിഞ്ഞ വർഷം നടന്ന റോൾബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടിയ ടീമിൽ ഫാത്തിമ അംഗമായിരുന്നു. മൂവരും ഭരതനാട്യവും പഠിക്കുന്നുണ്ട്.
സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

