
മലപ്പുറം ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
മുട്ടക്കോഴി വിപണനം
വളാഞ്ചേരി ∙ കഞ്ഞിപ്പുര ജില്ലാ പൗൾട്രി ഫാമിൽ ഗുണമേന്മയുള്ള മുട്ടക്കോഴികളെ കിലോഗ്രാമിനു 100രൂപ നിരക്കിൽ വിപണനം നടത്തുന്നു. മേയ് 30മുതലാണ് വിതരണം. വിവരങ്ങൾക്ക് ജില്ലാ കോഴി പഞ്ചായത്ത് കോഴിഫാം, പി.ഒ.കരിപ്പോൾ, ആതവനാട്. 0494 2960068.
വൈദ്യുതിമുടക്കം
പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ 4 വരെ മമ്പാട്ടുമൂല, വെണ്ണീറംപൊയിൽ, താൽക്കണ്ടി, കാഞ്ഞിരംപൊയിൽ, ചുണ്ടക്കുന്ന് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
സൈക്കോളജിസ്റ്റ്
നിലമ്പൂർ ഗവ, അമൽ, ചുങ്കത്തറ മാർത്തോമ്മാ, വണ്ടൂർ അംബേദ്കർ, കരുവാരകുണ്ട് കെടിഎം എന്നീ കോളജുകളിലേക്ക് സൈക്കോളജിസ്റ്റുകളുടെ മൂന്ന് ഒഴിവുകളുണ്ട് നിലമ്പൂർ കോളജിൽ 15ന് 10.30ന് അഭിമുഖം. 9745148344
അധ്യാപകർ
മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, സോഷ്യോളജി, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എച്ച്എസ്എസ്ടി സീനിയർ, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇന്റർവ്യൂ 23ന് 10ന്. 9497641447.
∙ പന്തല്ലൂർ ജിയുപി സ്കൂളിൽ യുപിഎസ്ടി, ഹിന്ദി (ഫുൾ ടൈം), പിഇടി ഒഴിവുകളിലേക്കുള്ള അഭിമുഖം 9ന് സ്കൂൾ ഓഫിസിൽ. രാവിലെ 9.30ന് യുപിഎസ്ടി , ഉച്ചയ്ക്ക് 2ന്: ഹിന്ദി, പിഇടി.
പാലിയേറ്റീവ് കെയർ നഴ്സിങ് കോഴ്സ്
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിങ് സെന്ററിൽ വച്ച് ഒന്നര മാസത്തെ തിയറി, പ്രാക്ടിക്കൽ സഹിതമുള്ള ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് കെയർ നഴ്സിങ് (ബിസിസിപിഎൻ) കോഴ്സ് ആരംഭിക്കും. യോഗ്യത: ജിഎൻഎം–ബിഎസ്സി–എംഎസ്സി നഴ്സിങ് കോഴ്സ് വിജയിച്ചവർ. നിലവിൽ സർക്കാർ–സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഫീസ്–5000 രൂപ. മുഖാമുഖം 9 ന് രാവിലെ 11 ന് പാലിയേറ്റീവ് ട്രെയിനിങ് സെന്ററിൽ. 9400084317, 8589995872.