
ചെറുവണ്ണൂർ∙ താൽക്കാലിക ഡിവൈഡറുകൾ വാഹനങ്ങൾ ഇടിച്ച് നശിച്ചതോടെ മോഡേൺ ബസാർ ജംക്ഷനിൽ അപകടം പതിയിരിക്കുന്നു. കൊളത്തറ റോഡ് പഴയ ദേശീയപാതയിൽ എത്തിച്ചേരുന്ന ജംക്ഷനിൽ ഏതുസമയവും അപകടം ഉണ്ടാകുമെന്ന സ്ഥിതിയായി. കവലയിൽ വാഹനാപകടങ്ങൾ തുടർച്ചയായതോടെ യാത്രക്കാർ ആശങ്കയിലാണ്.
2023 ഫെബ്രുവരിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോഡേൺ ബസാറിൽ ട്രാഫിക് പൊലീസ് ഇടപെട്ടു താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചത്. രാധിക സ്റ്റോർ മുതൽ പാറപ്പുറം റോഡ് കവല വരെ 12 ഡിവൈഡറുകൾ ഒരുക്കിയിരുന്നു. ട്രാഫിക് പൊലീസും ഓട്ടോ ഡ്രൈവർമാരും നടത്തിയ ഇടപെടൽ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായകമായിരുന്നു.
പിന്നീട് വാഹനങ്ങൾ ഇടിച്ച് ഡിവൈഡറുകൾ ഓരോന്നായി തകർന്നു. ഇതിനിടെ പലതും പുനഃസ്ഥാപിച്ചെങ്കിലും ഇപ്പോൾ 2 ഡിവൈഡറുകൾ മാത്രമാണ് ശേഷിക്കുന്നത്. ചെറുവണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കൊളത്തറ റോഡിലേക്ക് പെട്ടെന്നു തിരിയുന്നതും കൊളത്തറ റോഡിൽ എത്തുന്നവർ അശ്രദ്ധയോടെ മെയിൻ റോഡിലേക്ക് കയറുന്നതും അപകട
സാധ്യത ഉയർത്തുകയാണ്. താൽക്കാലിക ഡിവൈഡർ ഉള്ളപ്പോൾ വാഹനങ്ങൾ വേഗം കുറച്ചാണു ഇതുവഴി കടന്നു പോയിരുന്നത്.
ഇപ്പോൾ ജംക്ഷനിലൂടെ വാഹനങ്ങൾ കുതിച്ചു പായുകയാണ്. ഇതിനാൽ കാൽനട
യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ പോലും പ്രയാസമായി. കൊളത്തറ കാലിക്കറ്റ് ഓർഫനേജ് സ്കൂളിലെ കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ജംക്ഷനിലെ അപകടഭീഷണി അകറ്റാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]