കോഴിക്കോട് ജില്ലയിൽ വനം-റവന്യൂ വകുപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
തിരുവമ്പാടിയിൽ സംഘടിപ്പിച്ച ‘കർഷക സുരക്ഷ–വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വലിയ പ്രതീക്ഷയോടെയാണ് കാർഷിക സമൂഹം ഈ സമ്മേളനത്തെ നോക്കിക്കാണുന്നത്. വന്യജീവികളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന ജീവഹാനിയും വ്യാപകമായ കൃഷിനാശവും തടയാൻ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ടുകാലത്ത് വിളവെടുപ്പ് കാലത്ത് കാലാവസ്ഥയെ മാത്രം ആശങ്കയോടെ കണ്ടിരുന്ന കർഷകർക്ക്, ഇന്ന് കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെയാണ് പ്രധാനമായും ഭയക്കേണ്ടി വരുന്നത്. വണ്ടൂർ മണ്ഡലത്തിൽ ആദ്യ രണ്ട് തവണ എംഎൽഎയായിരുന്ന കാലത്ത് നിയമസഭയിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ ഉന്നയിക്കേണ്ടി വന്നിട്ടില്ല. എന്നാൽ മൂന്നാം തവണ നിയമസഭയിലെത്തിയപ്പോൾ ഇത്തരം പ്രതിസന്ധികൾ സഭയിൽ അവതരിപ്പിക്കേണ്ടി വന്നത് സ്ഥിതിഗതികളുടെ ഗൗരവമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ചടങ്ങിൽ കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി എ.പി.
അനിൽകുമാർ ആദരിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.
പ്രിയ മോഹൻ തയ്യാറാക്കിയ ‘കൃഷിഭദ്രത’ പദ്ധതിയുടെ റിപ്പോർട്ട് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന് ചടങ്ങിൽ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

