
കവിതാരചന മത്സരം
കോഴിക്കോട്∙ കവി എം.എൻ.പാലൂരിന്റെ സ്മരണയ്ക്കായി ‘താളിയോല സാംസ്കാരിക സമിതി’ കോളജ് വിദ്യാർഥികൾക്കു കവിതാരചന മത്സരം നടത്തുന്നു. 9446407893.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8–5: മേപ്പയൂർ മഞ്ഞക്കുളം, പാവിട്ടകണ്ടി, ഇരിങ്ങത്ത്, ഉപ്പേരിക്കാവ് ഭാഗങ്ങൾ.
∙ 9– 5: അരിക്കുളം ഒറ്റക്കണ്ടം, കാവുംവട്ടം യുപി സ്കൂൾ, ചെറുകൊടി മസ്ജിദ് പരിസരം. ∙ 9– 1: കൊടുവള്ളി ന്യൂ മസ്ജിദ്, ചെറുതോട്ടത്തിൽ, കരുമ്പാരക്കുണ്ടം, കളരാന്തിരി ട്രാൻസ്ഫോമർ പരിധി.
താലൂക്ക് വികസന സമിതി
വടകര∙ ഓഗസ്റ്റിലെ താലൂക്ക് വികസന സമിതി യോഗം 2ന് 11ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.
വകുപ്പു മേധാവികൾ ഹാജരാകണം.
പാലുൽപന്ന നിർമാണ പരിശീലനം
പെരുവണ്ണാമൂഴി ∙ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പാലിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാനുള്ള പരിശീലന പരിപാടി ഓഗസ്റ്റ് 19, 20 തീയതികളിൽ നടക്കും. റജിസ്റ്റർ ചെയ്യണം.
0496 2966041.
കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്
വടകര∙ പുതുപ്പണത്തെ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിസിഎ, ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എംഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9846564142.
അധ്യാപക നിയമനം
വടകര∙ പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്എസിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ 11ന്.
പന്തിരിക്കര ∙ പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം ജൂനിയർ അധ്യാപക ഒഴിവ്. 14ന് മുൻപായി അപേക്ഷ നൽകണം.
പേരാമ്പ്ര∙ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി അധ്യാപക നിയമനത്തിന് അഭിമുഖം ഓഗസ്റ്റ് 14ന് 10ന്.
സംസ്കൃതം കോഴ്സുകൾ
കോഴിക്കോട്∙ ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠത്തിൽ പ്രാക് ശാസ്ത്രി (സംസ്കൃതം), ശാസ്ത്രി ബിഎ (സാഹിത്യം, വേദാന്തം) കോഴ്സിൽ അപേക്ഷിക്കാം. അവസാന ദിനം 31.
9495 793 217.
ഫിസിയോ തെറപ്പിസ്റ്റ്
മേപ്പയൂർ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കുന്നു. 31ന് 11ന് ഇന്റർവ്യൂ.
അഭിമുഖം നാളെ
കോഴിക്കോട്∙ നടക്കാവ് ഗവ.ഐടിഐ (വനിത) എൻടിഇസി വിഭാഗത്തിൽ ഒഴിവുള്ള 15 സീറ്റിൽ പ്രവേശനം. അഭിമുഖം നാളെ രാവിലെ 11 ന്.
94955 75698. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]