പെരുവയൽ ∙ തെരുവുനായ്ക്കൾ ആക്രമിച്ചു. മലപ്പുറം ആക്കോട് സ്വദേശി അബു താഹിറിന്റെ മകൾ അൽഫ മറിയം (6)ത്തെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്നു കൈകാലുകൾക്കും കണ്ണിനും മുഖത്തും തലയ്ക്കും സാരമായി പരുക്കേറ്റതിനാൽ ഓരോ മുറിവുകളിൽ ഒന്നിലേറെ തവണ കുത്തിവയ്പ് എടുക്കേണ്ടി വന്നു.
കുട്ടിക്കു നാൽപതോളം കുത്തിവയ്പ് വേണ്ടി വന്നതായി രക്ഷിതാവ് അബു താഹിർ പറഞ്ഞു.
പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം കൊണാറമ്പ് മൈതാനത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണു സംഭവം. പെരുവയൽ കൊണാറമ്പിൽ കുട്ടിയുടെ മാതാവ് ഫർസാനയുടെ വീട്ടിൽ വിരുന്നെത്തിയ ഫർസാന മറിയം യുകെജി വിദ്യാർഥിനിയാണ്. 6 MINUTES AGO 13 MINUTES AGO 25 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

