ഉള്ളിയേരി ∙ സംസ്ഥാനപാതയിൽ ഉള്ളിയേരി 19 ൽ പൊയിൽതാഴെ ഭാഗത്ത് വാഹനാപകടം തുടർക്കഥ വ്യത്യസ്ത അപകടങ്ങളിൽ ഇവിടെ പൊലിഞ്ഞത് ഒട്ടേറെ ജീവനുകൾ. വലുതും ചെറുതുമായ മറ്റ് അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണത്തിനു കണക്കില്ല.
ഉള്ളിയേരി 19 മുതൽ ഉള്ളിയേരി ഈസ്റ്റ് മുക്ക് ഭാഗം വരെ സ്ഥിരം അപകട
മേഖലയാണ്. ചൊവ്വാഴ്ച രാത്രി ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹോംഗാർഡ് മണ്ടിലികണ്ടി പ്രകാശൻ (60) ബുധനാഴ്ച രാവിലെയാണ് മരിച്ചത്. 6 MINUTES AGO 13 MINUTES AGO 25 MINUTES AGO കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ സ്ഥലത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. രണ്ടുവർഷം മുൻപ് ഇവിടെ നിയന്ത്രണം വിട്ട
കാർ റോഡരികിലെ മതിലിൽ ഇടിച്ച് ഏഴു വയസ്സുകാരൻ അടക്കം രണ്ട് കാർ യാത്രക്കാർ മരിച്ചിരുന്നു.
ഇവിടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവ എൻജിനീയർമാർ മരിച്ചത് ഇതേ വർഷമായിരുന്നു. അതിനുശേഷവും ഈ സ്ഥലത്ത് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊയിലാണ്ടി– എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടി ടാറിങ് നടത്തിയതോടെ വാഹനങ്ങളുടെ വേഗം വർധിച്ചിട്ടുണ്ട്.
പറമ്പിന്റെ മുകൾ മുതൽ ഉള്ളിയേരി ടൗൺ വരെ രണ്ടര കിലോമീറ്ററിലധികം ദൂരം നേരെയുള്ള റോഡും നേരിയ ഇറക്കവുമാണ്. ഇതുകൊണ്ട് തന്നെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഈ വഴി കടന്നു പോകുന്നത്.
ഇത് അപകടത്തിന്റെ നിരക്ക് കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ വ്യത്യസ്ത അപകടങ്ങളിലായി 14 മരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

