കോഴിക്കോട് ∙ പോലൂർ നമ്പ്യായത്ത് താഴം ആച്ചോലത്ത് പൊയിൽ മധുസൂദനന്റെ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവന്റെ ആഭരണവും 50,000 രൂപയും മോഷണം പോയി. വ്യാഴാഴ്ച രാത്രി ഏഴോടെ മധുസൂദനൻ ഗുരുവായൂരിലും മകനും ഭാര്യയും ഇഖ്റ ഹോസ്പിറ്റലിലും പോയതായിരുന്നു.
വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. സമീപത്തെ ഇടവഴിയിലൂടെ വന്ന മോഷ്ടാവ് ചുറ്റുമതിനു മുകളിലൂടെയാണ് വീടിനു മുകളിലത്തെ നിലയിലെത്തിയത്. ഇരുമ്പുവാതിൽ തുറന്ന ശേഷം പിറകുവശത്തെ വാതിൽ തകർത്ത് അകത്തു കടന്നു മുകളിലത്തെ കിടപ്പുമുറിയിലെ ആഭരണം കൈക്കലാക്കുകയായിരുന്നു. പൊലീസ് നായ മണം പിടിച്ചു സമീപത്തെ കനാൽ റോഡ് വരെ ചെന്നു നിന്നു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
ചേവായൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി മോഷ്ടാവ് എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]