കോഴിക്കോട് ∙ കുരുവട്ടൂർ പഞ്ചായത്ത് ഓഫിസിലെ വിവിധ ഫയലുകൾ പുളിബസാറിലെ സ്വകാര്യ സ്ഥാപനത്തിൽ വിറ്റതായി പരാതി. ഇന്നലെ വൈകിട്ട് ഓഫിസ് സമയം കഴിഞ്ഞ ശേഷമാണ് ചില ജീവനക്കാരും മെംബർമാരും ചേർന്നു ഗുഡ്സ് വാഹനത്തിൽ ഫയലുകൾ കയറ്റിക്കൊണ്ടുപോയി വിറ്റതെന്നു യുഡിഎഫുകാർ പറഞ്ഞു.
ഫയലുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരെത്തി അവ ചാക്കിൽ നിറച്ചു.
കാക്കൂർ പൊലീസും സ്ഥലത്തെത്തി.
പൊലീസ് വിജിലൻസിൽ ഉൾപ്പെടെ പരാതി അറിയിക്കാമെന്ന തീരുമാനത്തെ തുടർന്നാണ് പ്രവർത്തകർ സ്ഥാപനത്തിൽ നിന്നു രാത്രി പിരിഞ്ഞു പോയത്. പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി നൽകിയ അപേക്ഷയോടൊപ്പം വച്ച ആധാരത്തിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ, റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ്, കെട്ടിട
നിർമാണ അനുമതിക്കുള്ള അപേക്ഷ തുടങ്ങിയവയാണ് ഇതിലുള്ളത്. കഴിഞ്ഞ വർഷത്തെ കേരളോത്സവത്തിലെ വിജയികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇതിലുണ്ടെന്നു യുഡിഎഫുകാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]