
അർഹതപ്പെട്ട സ്വത്ത് തേടി നിത്യരോഗികളായ ദമ്പതികളുടെ നിരാഹാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടച്ചേരി∙ തങ്ങൾക്ക് കൂടി അവകാശപ്പെട്ട സ്വത്ത് ചിലർ കയ്യടക്കി വച്ചതായി പരാതിപ്പെട്ട്, നിത്യരോഗികളായ ദമ്പതികൾ തുടങ്ങിയ നിരാഹാര സമരം പൊലീസിന്റെ അഭ്യർഥനയെ തുടർന്ന് 2 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചു. വൃക്കരോഗിയായ ആക്കലക്കണ്ടി റീനയും ഭർത്താവ് അപസ്മാര രോഗിയായ സതീഷനുമാണ് നീതി തേടി കച്ചേരിയിൽ നിരാഹാരം തുടങ്ങിയത്. ഇവർ താമസിക്കുന്ന വീട് തകരാൻ പരുവത്തിലാണ്. പൊലീസിലും സിപിഎം നേതൃത്വത്തിനുമെല്ലാം നേരത്തേ പരാതി നൽകിയെങ്കിലും ആരും ഇടപെട്ടിരുന്നില്ല. ബന്ധപ്പെട്ടവരുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തുമെന്ന് പൊലീസ് അറിയിച്ചു.