കോഴിക്കോട് ∙ മിഥുൻ ഇടത്തിൽ എഴുതിയ ‘എനുമോ’ എന്ന ഇംഗ്ലിഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എംപി കോഴിക്കോട് കെ.കരുണാകരൻ സ്മാരക മന്ദിരത്തിൽവച്ച് പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമായ കൽപറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങി.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അധ്യക്ഷനായി.
എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ ഡോ.ജ്യോത്സ്ന.പി.കടയപ്രത്ത് പുസ്തക പരിചയം നടത്തി. പൂർണ പബ്ലിക്കേഷൻസ് മാനേജിങ് പാർട്നർ എൻ.ഇ.മനോഹരൻ, എഴുത്തുകാരായ മനോജ് തെക്കേടത്ത്, തിക്കോടി നാരായണൻ, പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഗ്രന്ഥകാരൻ മിഥുൻ ഇടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിന്റെ പശ്ചാത്തലം.
ബിരുദാനന്തരബിരുദ പഠനകാലത്ത് സർവകലാശാലയിലെ നാടകസംഘാംഗങ്ങൾ ആയിരുന്നു ഇവർ. ഈ യാത്രയിലും ഒരു ചെറു നാടകം തയാറാക്കാൻ ഇവർ തീരുമാനിക്കുന്നു.
യാത്രയ്ക്ക് ശേഷം മാർക്കോയെ കാണാതാവുന്നതിനാൽ പൊലീസ് ഈ യാത്രയെ കുറിച്ച് അന്വേഷിക്കുന്നു. യാത്രയ്ക്കിടയിൽ ഈ യുവത സൂക്ഷ്മതയോടെ നടത്തുന്ന ചർച്ചകളും വിശകലനങ്ങളും നോവലിൽ പ്രകടമാണ്.
മാധ്യമ പ്രവർത്തകൻ കീഴരിയൂർ രാമചന്ദ്രന്റെയും ജയശ്രീദേവിയുടെയും മകനാണ് മിഥുൻ.
ധൻബാദ് ഐഐടിയിൽ നിന്ന് എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ ബിടെക് (ഹോണേഴ്സ്) ബിരുദവും തുടർന്ന് സ്വിറ്റ്സർലാൻഡിലെ ഇടിഎച്ച് സൂറിക്കിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ മുംബൈയിൽ വെൽസ് സ്പൺ കമ്പനിയിൽ എൻവയോൺമെന്റൽ മാനേജരായി ജോലി ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

