ചെറുവണ്ണൂർ ∙ വിതരണ ശൃംഖല ചോർന്നൊഴുകി മധുരബസാർ ചെറൂക്ക് പറമ്പ് റോഡിൽ പ്രളയം പോലെ ജലമൊഴുകി. ചെറൂക്ക് പറമ്പ് അങ്കണവാടി പരിസരത്ത് ബി ഫോർ–ബി ഫൈവ് റോഡ് ആകെ വെള്ളത്തിൽ മുങ്ങി.
കാൽനട യാത്രക്കാർ വലഞ്ഞു.
ഇരുചക്ര വാഹനത്തിൽ എത്തിയ ഒട്ടേറെ പേർ വെള്ളക്കെട്ടിൽ കുടുങ്ങി. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ തെന്നി വീണു.
ഉച്ചയോടെയാണു റെയിലോരത്തെ പൈപ്പിൽ നിന്നു വലിയ സമ്മർദത്തിൽ ജലം പുറത്തേക്ക് ഒഴുകിയത്.
നിമിഷങ്ങൾക്കകം റോഡിൽ പുഴ പോലെ വെള്ളം വ്യാപിച്ചു. റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ലാതായി. ഇരുചക്ര വാഹനങ്ങളിൽ കടന്നു പോകാൻ ശ്രമിച്ചവരാണു വെള്ളക്കെട്ടിൽ അകപ്പെട്ടത്.
വാഹനങ്ങളുടെ പുകക്കുഴലിൽ വെള്ളം കയറി എൻജിൻ നിലച്ചു. വൈകിട്ടു വരെ വെള്ളം റോഡിൽ ഒഴുകുകയാണ്.
നാട്ടുകാർ വിവരം ജലഅതോറിറ്റി അധികൃതരെ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

