കോടഞ്ചേരി ∙ വേനപ്പാറ പെരിവില്ലിയിൽ ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു പരുക്കേൽപിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. 8 മാസം ഗർഭിണിയായ ഹന്നത്തിനെ (28) പൊള്ളിച്ച കേസിൽ പെരിവില്ലി ചൂരപറയിൽ ഷാഹിദ് റഹ്മാനെ (28) ആണു കോടതി റിമാൻഡ് ചെയ്തത്.
സംശയത്തിന്റെ പേരിൽ 20 മുതൽ മുറിയിൽ പൂട്ടിയിട്ടതായും 23ന് ഫോൺ ആവശ്യപ്പെട്ട് മുഖത്തും ചെവിയിലും അടിച്ചതായും വായിൽ തുണി തിരുകിവച്ച് ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു കൈകളിലും കാലുകളിലും പൊള്ളിച്ചതായും ഹന്നത്ത് പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.
ഇലക്ട്രിക് വയർ കഴുത്തിൽ കുടുക്കി വലിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും മൊഴിയിലുണ്ട്. പൊള്ളലേറ്റ ഹന്നത്ത് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
25ന് പുലർച്ചെ വേനപ്പാറ ഭാഗത്തു നിന്നു കോടഞ്ചേരി എസ്ഐ കെ.എസ്.ജിതേഷ്, എഎസ്ഐമാരായ സി.കെ.ബീന, ബിനേഷ് അമരാട്, സിപിഒമാരായ എൻ.കെ.മുനീർ, രാജീവ് എന്നിവരടങ്ങുന്ന സംഘം ഷാഹിദ് റഹ്മാനെ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

