കൂടരഞ്ഞി ∙ കക്കാടംപൊയിൽ വാളംതോട് – നായാടംപൊയിൽ റോഡ് തകർന്നതു ജനങ്ങൾക്ക് ദുരിതമായി. ചാലിയാർ പഞ്ചായത്ത് ഭാഗത്ത് വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡാണു പൂർണമായി തകർന്നത്. വാളംതോട് കഴിഞ്ഞ് ആശ്രമ ജംക്ഷൻ കഴിഞ്ഞ ഭാഗമാണു കൂടുതൽ തകർന്നത്.
ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. കുരിശുമലയിലേക്ക് നായാടംപൊയിൽ അങ്ങാടിയിൽ നിന്നായിരുന്നു നേരത്തെ ജീപ്പുകൾ ട്രിപ് എടുത്തിരുന്നത്.
എന്നാൽ റോഡ് തകർന്നതോടെ ആശ്രമം വളവിൽ കുന്നത്ത്പടിയിൽ നിന്നാണ് ജീപ്പുകൾ ഇപ്പോൾ ട്രിപ് എടുക്കുന്നത്. മറ്റു വാഹനങ്ങൾ ഒന്നും ഇതിലെ പോകാത്ത അവസ്ഥ ആണ്. നിലമ്പൂർ– നായാടംപൊയിൽ മലയോര ഹൈവേ വരുന്നത് കൊണ്ടാണ് റോഡ് നന്നാക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ പുതിയ റോഡ് വരും വരെ ജനങ്ങളുടെ സഞ്ചാര മാർഗം ഇല്ലാതായ അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. ഇതിനു പരിഹാരമായി താൽക്കാലികമായെങ്കിലും റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാണ് ജനകീയ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

