നാദാപുരം ∙ കേരളത്തെ കട്ടുമുടിച്ച പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള അവസരം ജനം കാത്തിരിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, വ്യാവസായിക, കാർഷിക മേഖലകളിൽ എല്ലാം ഈ സർക്കാർ തികഞ്ഞ പരാജയമാണ്.
ഈ തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുമായി കൂട്ടു കൂടി യുഡിഎഫിനെ പരാജയപ്പെടുത്താം എന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി മരുതോങ്കര പഞ്ചായത്തിലെ കള്ളാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി ചടങ്ങിൽ അധ്യക്ഷനായി.
മുൻമന്ത്രി കെ.സി.ജോസഫ്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ജോൺ പൂതക്കുഴി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, ജമാൽ കോരങ്ങോട്, മോഹനൻ പാറക്കടവ്, എം.പി.ജാഫർ, പി.കെ.ഹബീബ്, രവീഷ് വളയം, കെ.ടി.ജയിംസ്, കോരങ്ങോട്ടു മൊയ്തു, വി.വി.മുഹമ്മദലി, എം.കെ.അഷ്റഫ്, സി.കെ.നാസർ, രഘുനാഥ്, പാർത്ഥൻ മാസ്റ്റർ, പ്രിൻസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

