
അനിഷ്ട സംഭവങ്ങൾ രാത്രിജീവിതത്തിനു ഭീഷണിയാകുന്നു; ഇങ്ങനെയാകണമോ നൈറ്റ് ലൈഫ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ രാത്രികാലങ്ങളിലെ ടൂറിസവും ഭക്ഷണ സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ അതിന് ചീത്തപ്പേരാകുകയാണ് ഇരിങ്ങാടൻപള്ളി – കോവൂർ റോഡിലെ സംഭവങ്ങൾ. ലോ കോളജ് വിദ്യാർഥിനിയുടെ മരണത്തിനു പിന്നാലെ ലഹരി ഇടപാടുകാരന്റെ അറസ്റ്റും കൂടി വന്നതോടെ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സാമൂഹിക വിരുദ്ധരെ നേരിടാൻ. പൊലീസ് അവരുടെ പിന്നിലാണ് നിൽക്കുന്നത്.
അപ്പോഴും നാട്ടുകാർ ഒറ്റസ്വരത്തിൽ തന്നെ പറയുന്നു – ‘കച്ചവട സ്ഥാപനങ്ങൾക്കോ, അവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കോ എതിരല്ല ഞങ്ങൾ. ഭക്ഷണം കഴിക്കാനെന്ന പേരിൽ വന്ന് അർധരാത്രി വരെ റോഡിലും സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും തമ്പടിക്കുകയും ഉയർന്ന ശബ്ദമുള്ള വാഹനങ്ങളിൽ മത്സരയോട്ടം നടത്തുകയും ചെയ്ത് നാട്ടുകാർക്ക് ഭീഷണിയാകുന്ന ചെറിയൊരു ശതമാനം പേരെ മാത്രമാണ് ഞങ്ങൾ എതിർക്കുന്നത്. കച്ചവടക്കാരും പൊലീസും നാട്ടുകാരും കൈകോർത്താൽ അവരെ തടയാൻ സാധിക്കും.’ പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണാൻ ഇന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും യോഗം ചേരുന്നുണ്ട്.