കോഴിക്കോട് ∙ ബേപ്പൂർ മറീന ബീച്ചിന് മുകളിൽ വർണ്ണപ്പട്ടങ്ങൾ ഉയർന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനിൽ പറന്ന പട്ടങ്ങൾ ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ മനം കവർന്നു.
ഫെസ്റ്റിന്റെ പ്രധാന ആകർഷകങ്ങളിലൊന്നായ രാജ്യാന്തര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവർ കോവിൽ എംഎൽഎ നിർവഹിച്ചു. ഇന്തൊനീഷ്യ, വിയറ്റ്നാം, ഒമാൻ, തുർക്കി, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്നും പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടം പറത്തൽ മത്സരത്തിൽ മാറ്റുരയ്ക്കാൻ ഇത്തവണ എത്തിയത്.
കുതിര, പുലി തുടങ്ങി മൃഗങ്ങളുടെ ഭീമൻ രൂപങ്ങളിലുള്ള പട്ടങ്ങൾ, വിവിധ രാജ്യങ്ങളുടെ പതാക, വാട്ടർ ഫെസ്റ്റ് ലോഗോ എന്നിങ്ങനെ വൈവിധ്യമാർന്ന പട്ടങ്ങളാണ് പറത്തിയത്.
കൈറ്റ് സ്റ്റണ്ട്, സ്പോർട്സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു. ഫെസ്റ്റിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ ആറ് മണി വരെ കൈറ്റ് ഷോ സംഘടിപ്പിക്കും.
കൈറ്റ് ഫെസ്റ്റ് വിജയികളെ ഫെസ്റ്റിന്റെ അവസാന ദിവസം പ്രഖ്യാപിക്കും. ചടങ്ങിൽ കൈറ്റ് ഫെസ്റ്റ് കോഓർഡിനേറ്റർ വാസുദേവൻ, ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, കൈറ്റ് ഫ്ളൈർ കോഓർഡിനേറ്റർ അബ്ദുൾ ഷുക്കൂർ, വൺ ഇന്ത്യൻ കൈറ്റ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

