
മാവൂർ ∙ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ, ചാലിയാറിന്റെ തീരത്തെ താത്തൂർ പൊയിൽ പമ്പിങ് സ്റ്റേഷൻ ഉപയോഗപ്പെടുത്തി ചെറുകിട ജലസേചന പദ്ധതി തുടങ്ങാനായില്ല.
ജല അതോറിറ്റിയുടെ താത്തൂർ പൊയിൽ പമ്പിങ് സ്റ്റേഷനും വാട്ടർ ഗാലറിയും ഓഫിസ് കെട്ടിടവും പൂർണമായി കാടുകയറി നശിച്ചു. പഞ്ചായത്തിന്റെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ശുദ്ധജലം നൽകുന്നതിനു 1989ലാണ് പമ്പിങ് സ്റ്റേഷൻ ആരംഭിച്ചത്.
5 വർഷം മുൻപ് ഒരു കോടി രൂപയോളം മുടക്കി ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നും ശുദ്ധീകരിച്ച വെള്ളം പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചതോടെ താത്തൂർ പൊയിൽ പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനം നിർത്തി.
വൈദ്യുതി വിഛേദിച്ചു. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും ജല അതോറിറ്റിയുടെ മറ്റു പമ്പിങ് സ്റ്റേഷനുകളിലേക്കു മാറ്റി.
താത്തൂർ പൊയിലിലെ 30 സെന്റ് സ്ഥലവും പമ്പിങ് സ്റ്റേഷനും ഓഫിസ് കെട്ടിടങ്ങളും ഉപയോഗപ്പെടുത്തി ചെറുകിട ജലസേചന പദ്ധതി തുടങ്ങുന്നതിനും പി.ടി.എ.റഹീം എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചു. ജലഅതോറിറ്റിയിൽ നിന്നും പമ്പിങ് സ്റ്റേഷനും സ്ഥലവും റവന്യു വകുപ്പ് ഏറ്റെടുത്തു ചെറുകിട
ജലസേചന പദ്ധതിക്കു കൈമാറണമെന്നാണു വ്യവസ്ഥ. 5 വർഷം കഴിഞ്ഞിട്ടും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
ഇതോടെ പമ്പിങ് സ്റ്റേഷൻ കാടുകയറി നശിക്കുകയും ചെയ്തു. പ്രദേശം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധശല്യമുള്ളതായി നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]