നവീകരണം വെള്ളത്തിൽ തന്നെ; ടൗൺഹാളിൽ വീണ്ടും ചോർച്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ വേനൽ മഴയിൽ ടൗൺഹാളിൽ വീണ്ടും ചോർച്ച. ബുധനാഴ്ച സന്ധ്യയ്ക്ക് നടന്ന സംഗീത പരിപാടിക്കിടെ പെയ്ത മഴയിലാണ് ടൗൺഹാൾ ചോർന്നൊലിച്ചത്. ഗ്രീൻ റൂമിന്റെ ഭാഗത്തുണ്ടായ ചോർച്ച സംഗീത പരിപാടിയുടെ സംഘാടകരായ മഴവിൽ വസന്തം ടീമിനെ ഏറെ വലച്ചു. 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ ശേഷം 3 മാസങ്ങൾക്കു ശേഷം തുറന്നപ്പോൾ പെയ്ത ആദ്യ വേനൽ മഴയിലും ടൗൺഹാൾ ചോർന്നിരുന്നു. ഇതേ തുടർന്ന് നവീകരണ പ്രവൃത്തി വിവാദത്തിലാകുകയും കോർപറേഷൻ എൻജിനീയറിങ് വിഭാഗം പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും ചോർച്ചയുണ്ടായ സാഹചര്യത്തിൽ മഴക്കാലത്തെ ടൗൺഹാളിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നഗരത്തിലെ കലാ – സാംസ്കാരിക പ്രവർത്തകർ. നേരത്തെയുണ്ടായിരുന്ന ചോർച്ച പൂർണമായി പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ ചോർച്ചയ്ക്കു കാരണം കാറ്റിൽ മരച്ചില്ല പൊട്ടി വീണതിനാൽ ഓടുകൾ പൊട്ടിയതാണെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഇന്നലെ ചോർച്ചയുണ്ടായ ഭാഗത്ത് പരിശോധന നടത്തി. പ്രശ്നം ഇന്ന് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവർ.