കോഴിക്കോട് ∙ നടൻ മേഘനാദന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചു അശോകപുരം മുത്തപ്പൻ കാവ് ഭാവന കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി – ‘ ഓർമയിൽ മേഘനാദൻ’ നടത്തി. കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു.
ഇ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം.ദയാനന്ദൻ, ശ്രീകുമാർ, എം.ബിമൽ കുമാർ, നടൻ അബു സലീം, ആനന്ദ് കൃഷ്ണ ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാവനയുടെ മേഘനാദൻ പുരസ്കാരങ്ങൾ ചിത്രകാരൻ സുനിൽ അശോകപുരം, നാടക നടൻ വാസുദേവൻ, നരിക്കളി കലാകാരൻ നിഖിൽഘോഷ്, അധ്യാപകൻ വത്സരാജ്, തബല കലാകാരൻ സുരേഷ് കളപ്പുരക്കൽ എന്നിവർക്കു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

