പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഇന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
രാജ്യന്തര വിപണിയിലെ ക്രൂഡോയിൽ വില വിലയിരുത്തി എല്ലാമാസവും ഒന്നാം തീയതിയാണ് എൽപിജി വിലയിൽ വരുത്തുന്ന മാറ്റങ്ങൾ എണ്ണക്കമ്പനികൾ പ്രഖ്യാപിക്കുന്നത്. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറിന് 10 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്.
വില വർധനവിന് ശേഷം കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2753 രൂപയായി ഉയർന്നു. കോഴിക്കോട്ട് 2795.5 രൂപയും തിരുവനന്തപുരത്ത് 2784 രൂപയുമാണ് നിലവിലെ പുതിയ നിരക്ക്.
വിലയിൽ ഉണ്ടായ ഈ വർധനവ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലാ നടത്തിപ്പുകാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള ഗാർഹിക സിലിണ്ടർ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് 951 രൂപയും, കൊച്ചിയിൽ 949 രൂപയും, കോഴിക്കോട്ട് 950.5 രൂപയുമാണ് വില ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

