
കക്കോടി ∙ പഞ്ചായത്തിലെ കമലക്കുന്ന് കമലച്ചാലിൽ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസമാണ് മണ്ണിടിഞ്ഞു താഴേക്കു പതിച്ചത്.
ഇതിനോട് ചേർന്ന മരങ്ങൾ ഉൾപ്പെടെ നിലം പതിച്ചു. അവശേഷിക്കുന്ന ഭാഗവും ഏതു സമയത്തും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്.
മണ്ണിടിച്ചിലിനു വീണ്ടും സാധ്യതയുള്ളതിനാൽ താൽക്കാലികമായി സുരക്ഷിത സ്ഥാനത്തേക്കു മാറി താമസിക്കണമെന്ന് കാണിച്ച് വില്ലേജ് ഓഫിസർ 3 കുടുംബങ്ങൾക്ക് നോട്ടിസ് നൽകി.
എവിടേക്കു മാറണമെന്നു ചോദിച്ചപ്പോൾ അതിനു പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടാനായിരുന്നു ലഭിച്ച മറുപടിയെന്നു വീട്ടുകാർ പറഞ്ഞു.
ഈ ഭാഗത്ത് നേരത്തെയും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനാൽ ഇവിടെ തട്ടുകളാക്കി തിരിച്ചു മണ്ണുമാറ്റാൻ കലക്ടർ ഉത്തരവിട്ടതിനെ തുടർന്ന് ഒരു വീടിനു സമീപത്തെ മണ്ണു എടുത്തുമാറ്റി.
കൂടുതൽ ഉയരമുള്ള ഭാഗത്ത് മണ്ണു നീക്കാൻ ചെയ്യാൻ പോയപ്പോൾ ചിലർ തടസ്സം നിന്നതിനെ തുടർന്നാണ് മണ്ണെടുത്തു മാറ്റൽ മുടങ്ങിയത്. ഈ ഭാഗത്തു നിന്നാണ് വീണ്ടും മണ്ണിടിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]