നാദാപുരം∙ ചിയ്യൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴി വിവിധ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനായി റോഡുകളിൽ വെട്ടിയ വാരിക്കുഴികൾ താണ്ടിയുള്ള യാത്ര ദുരിതമായി. കുഴികൾ പലതും പണി പൂർത്തിയാക്കി മൂടാത്തതാണ് വിനയാകുന്നത്.
മൂടുന്ന കുഴികൾ പൂർവ സ്ഥിതിയിൽ ടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ ബന്ധപ്പെട്ടവർ സന്നദ്ധമാകുന്നുമില്ല. പൊടി ശല്യത്തിനും അപകടങ്ങൾക്കും വരെ വഴിയൊരുക്കും വിധമാണ് പലയിടങ്ങളിലും പണി പുരോഗമിക്കുന്നത്.
കല്ലാച്ചിയിലെ ഇടുങ്ങിയ റോഡുകളിലാണ് ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്നത്.
റോഡ് പഴയ പടിയാക്കുമെന്നു പറയുന്നതല്ലാതെ അതുണ്ടാകുന്നില്ലെന്നതാണ് പരിതാപകരം. ഈയിടെ നവീകരിച്ച റോഡുകളാണ് ഏറെ ആഴത്തിലും വിസ്തൃതിയിലും വെട്ടിപ്പൊളിച്ചു കൊണ്ടിരിക്കുന്നത്. മഴക്കാലത്തും മറ്റും സംഭവിക്കുന്ന വൈദ്യുതി തകരാറുകൾ ഒഴിവാക്കാനുള്ള മാർഗമായാണ് ഭൂഗർഭ കേബിൾ പരീക്ഷണം. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളും സ്വകാര്യ മൊബൈൽ കമ്പനിക്കാരുടെ ഒപ്റ്റിക്കൽ കേബിളുകളും ഭൂമിക്കടിയിലുള്ളപ്പോഴാണ് പുതുതായി വൈദ്യുതി കേബിളുകളും വരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

