കോഴിക്കോട് ∙ കോർപറേഷനിലെ തീവെട്ടിക്കൊള്ള നടത്തിയവർ എന്തെല്ലാം അഴിമതിയാണ് നടത്തിയതെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കോഴിക്കോട് കോർപറേഷന്റെ അഴിമതി, ദുർഭരണം, സ്വജനപക്ഷപാതം, കേന്ദ്രപദ്ധതി അട്ടിമറിക്കൽ എന്നിവയ്ക്കെതിരെ കോർപറേഷൻ ഓഫിസിലേക്ക് നടത്തുന്ന പഞ്ചദിന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
‘ദേവന്റെ സ്വർണം വരെ കവർന്നെടുക്കാൻ വേണ്ടി ശബരിമലയിൽ വിമാനത്താവളം ഉണ്ടാക്കി ആ തീർഥാടന കേന്ദ്രത്തെ എങ്ങനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാം എന്നു പരിശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഉള്ളത്.
അവരുടെ കീഴിലുള്ള കോർപറേഷന്റെ അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് എങ്ങനെയാണ് നന്നായി ഭരിക്കാൻ കഴിയുക. നിരവധി പദ്ധതികൾക്ക് കേന്ദ്രം വിഹിതം അനുവദിച്ചിട്ടുണ്ട്.
അത് ജനങ്ങളോട് തുറന്നു പറയാൻ പോലും കോർപറേഷൻ അധികാരികൾ തയാറല്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതി വിഹിതം കഴിഞ്ഞ നാലു വർഷമായി കോർപറേഷന് കിട്ടിയപ്പോൾ ആ വിഹിതത്തെക്കുറിച്ച് പറയാനും അത് വകമാറ്റി ചെലവഴിച്ചതിനെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഈ സമരവുമായി മുന്നോട്ടുപോകുന്നത്’– അവർ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.
പ്രകാശ് ബാബു അധ്യക്ഷനായി. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്, ജില്ലാ പ്രഭാരി കെ.
രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം.
സുരേഷ്, നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. ജിതിൻ എന്നിവർ പ്രസംഗിച്ചു.
പ്രവീൺ തളിയിൽ സ്വാഗതം പറഞ്ഞു. ടി.പി.
സുരേഷ്, സതീഷ് പാറന്നൂർ, സരിത പറയേരി, ടി.റെനീഷ്, എൻ. ശിവപ്രസാദ്, സത്യഭാമ, രമ്യ സന്തോഷ്, അനുരാധ തായാട്ട്, ഇ.
പ്രശാന്ത് കുമാർ, രമണി ഭായ്, കെ.സി.വത്സരാജ്, ശശിധരൻ നാരങ്ങയിൽ, എം.ജഗന്നാഥൻ, ജോയ് വളവിൽ, ശ്രീജ. സി.
നായർ, കെ. ഷൈബു, ഷിനു പിണ്ണാണത്ത്, പി.എം.ശ്യാംപ്രസാദ്, വിന്ദ്യ സുനിൽ, അനിൽകുമാർ, രജീഷ്, ശശിധരൻ, ജിഷ ഷിജു, കെ.പി.പ്രമോദ്, അബ്ദുൽ റസാക്, എം.വിജിത്ത് എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]