
സികെസിടി സംസ്ഥാന സമ്മേളനത്തിന് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കോൺഫെഡറേഷൻ ഓഫ് കേരളാ കോളജ് ടീച്ചേഴ്സ് (സികെസിടി) പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സ്പാൻ ഹോട്ടലിൽ തുടക്കം. സികെസിടി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.കെ.അഷ്റഫ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ് ഷിബിനു, ട്രഷറർ പ്രഫ.കെ.പി. മുഹമ്മദ് സലീം, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.വി.മുഹമ്മദ് നൂറുൽ അമീൻ, ഡോ.ഷഹദ് ബിൻ അലി, ഡോ.ബി.സുധീർ,ഡോ.ടി. സൈനുൽ ആബിദ് മണ്ണാർക്കാട്, പ്രഫ. ഷുക്കൂർ ഇല്ലത്ത്, പ്രഫ.ഇ.കെ.അനീസ് അഹമ്മദ്, ഡോ.പി.കെ.ഹമീദ്, ഡോ.വി.പി.ഷബീർ, എൻ.കെ.ഹാശിം, ഡോ.ആർ.എം.ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. രാവിലെ പത്തിന് ‘നിർമിത ബുദ്ധിയും ഉന്നതവിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ ഐടി വിദഗ്ധ ഡോ.കെ.എസ് സൗമ്യാറാണിയും തുടർന്നു 11.30ന് ‘ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി: എൻഇപിക്കപ്പുറം’ എന്ന വിഷയത്തിൽ ന്യൂഡൽഹി ജെഎൻയു റിട്ട. പ്രഫ. ഡോ.എ.കെ. രാമകൃഷ്ണനും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ടി.വി ഇബ്രാഹിം എംഎൽഎ, സി.പി.ചെറിയ മുഹമ്മദ്, സി.കെ.സുബൈർ, ജയന്തി രാജൻ, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, എം.എ.റസാഖ്, ടി.ടി.ഇസ്മായിൽ, ടി. മുഹമ്മദ്, പി.കെ.ഫിറോസ് എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കായി സികെസിടി സംസ്ഥാന കമ്മിറ്റി കോളജ് അധ്യാപകരിൽ നിന്നും ശേഖരിച്ച തുക സമ്മേളനത്തിൽ കൈമാറും.