കോഴിക്കോട് ∙ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിന്റൻ മത്സരങ്ങൾക്ക് തുടക്കമായി. ഇരിഞ്ഞാലക്കൂട
ക്രൈസ്റ്റ്, ദേവഗിരി സെന്റ് ജോസഫ്സ്, ഒറ്റപ്പാലം എൻഎസ്എസ്, അരീക്കോട് എസ്എസ് എന്നീ കോളജുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. വ്യക്തിഗത ചാംപ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളജിലെ എസ്.ഡി.ആദിത്യൻ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ വിമൽ കുമാർ പുല്ലാനിയെ പരാജയപ്പെടുത്തി ചാംപ്യനായി.
ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ ഒ.പി മുഹമ്മദ് റസൽ, ഗവ. ലോ കോളജിലെ ആദിത്യൻ രൂപേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
സെമിഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച രാവിലെ 9 ന് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങും.
മത്സരങ്ങൾ ദേവഗിരി പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
കോളജ് ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് കെ.
ഹരികൃഷ്ണൻ, ഡോ. രേഖ ജോസ്, സുമേഷ് വർമ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

