വോട്ടു കുത്തേണ്ടത് ബാലറ്റ് പേപ്പറിലാണെന്നാണ് ജനാധിപത്യ വിശ്വാസികളുടെ ധാരണ. എന്നാൽ, കുത്തേണ്ടത് സ്വന്തം പാർട്ടീന്റെ പഴയ മെംബറിന്റെ നെഞ്ചത്താണെന്നാണ് ചെല പാർട്ടി ഏമാന്മാരുടെ തെറ്റിദ്ധാരണ.
കയ്യൂക്കുള്ളോൻ കാര്യക്കാരൻ എന്നതാണോ സീറ്റ് നിർണയത്തിന്റെ അടിസ്ഥാനതത്വമെന്ന് ഞമ്മക്കറീല്ല.അങ്ങു വടക്കുവടക്കൊരു ദേശത്താണ് സംഭവമത്രേ. സീറ്റുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ച സെക്രട്ടറി ഇരുന്ന കൊമ്പ് അന്നാട്ടിലെ പഞ്ചായത്തംഗത്തിന്റെ മോൻ ഇടപെട്ട് വെട്ടിയെന്നാണ് ആരോപണം.സീറ്റ് ചോയിക്കാൻ ആരെങ്കിലും വീട്ടിൽ കയറിച്ചെല്ല്വോ? എന്തിനാണ് ബ്രാഞ്ചിമ്മലിരിക്കുന്ന തന്റെ സീറ്റ് നാട്ടാരെടപെട്ട് വെട്ടിയതെന്ന് ചോയിക്കാൻ പോയതാണോലും മൂപ്പര്.
അതും പാർട്ട്യാപ്പീസിലേക്കല്ല. മെംബറങ്ങുന്നിന്റേം കുഞ്ഞിമ്മോന്റേം വീട്ടിലേക്കാണത്രേ.
വെട്ടിനിരത്തല്‍ ഞമ്മക്ക് ഒരുകാലത്തും പുത്തര്യല്ലല്ലോ.
പക്ഷേ വെട്ടുംകുത്തും ആ കുഞ്ഞിമ്മോനും പുത്തര്യല്ലാന്ന് ഏമാൻ മറന്നുപോയി. ചെലോല് കയ്യിലിട്ട് ബോംബ് പൊട്ടിച്ച കഥയൊന്നും ഓർത്തിട്ടുണ്ടാവൂല്ല ഹെന്തായാലും വീട്ടിൽക്കയറിയുള്ള ചോദ്യോത്തര പങ്തി സംഗതി അടപടലം പൊകേം തീയുമായെന്നാണ് കേട്ടത്.
അങ്ങോട്ട് മൂന്ന്, ഇങ്ങോട്ട് മൂന്ന് എന്ന രീതിയിൽ ഗോളടിച്ച് ഇരുകൂട്ടരും പിരിഞ്ഞെന്നാണ് അങ്ങാടിപ്പാട്ട്. ആകെ ആറാള് സൈഡ് ബെഞ്ചിലായി !
കവി പറഞ്ഞതുപോലെ, ചോരവീണ മണ്ണിൽനിന്നുയർന്നു വരുന്നതാണല്ലോ പൂമരങ്ങൾ.
ബീഹാറില്‍ ഖദറ് പാർട്ടീന്റെ സീറ്റ്നെല പോലെയാണ് ചെലോലുടെ വായിലെ പല്ലിന്റെ എണ്ണമെന്നാണ് കേട്ടത്. കാറ്റത്ത് ആടുന്ന നാലഞ്ചെണ്ണം !
ഹെന്തായാലും നീരുവച്ച് വീർത്ത മീട്ടത്ത് മരുന്നും പെരട്ടി ചൂടുംപിടിച്ച് ഇരിക്കുമ്പം കണ്ടോന്റെ സ്ഥാനാർഥിക്ക് വോട്ടും ചോദിച്ച് നടക്കാനത്ര സുഖമില്ലെന്നാണ് ബ്രാഞ്ചുമ്മലെ നേതാക്കൾ വിമ്മിട്ടപ്പെടുന്നത്രേ.തല്ലു കിട്ടാൻ സാധ്യതയുള്ളപ്പം സ്വന്തം പാർട്ടീന്റെ പ്രവർത്തകരെ ചുറ്റുംനിർത്തി സംരക്ഷണം ഉറപ്പാക്കാൻ ഐഎൻഎസ്പിക്കാരനായ ഞമ്മക്കുള്ളത്ര ബോധം ആർഡിപിയുടെ പ്രവർത്തകർക്ക് ഉണ്ടാകണമെന്നില്ലല്ലോ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

