
എല്‍ജിബിടിക്യു സമൂഹത്തിനെതിരായ പ്രസ്താവന: ബിജെപി എംപിക്കെതിരെ പ്രതിഷേധം
കോഴിക്കോട് ∙ എല്‍ജിബിടിക്യു സമൂഹത്തെ ‘കുറ്റവാളികള്‍’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ പ്രതിഷേധം. എംപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എല്‍ജിബിടിക്യുഐഎ കമ്യൂണിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്പറേഷന് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.
ഓള് ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം, എല്‍ജിബിടിക്യു സമൂഹത്തോടുള്ള ഐക്യത്തിന്റെയും വിവേചനത്തിനുമെതിരെയുള്ള പ്രതിരോധത്തിന്റെയും ഭാഗമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഡയറക്ടര്‍ നസർ, ‘അമ്മ കള്‍ച്ചറല്‍ സൊസൈറ്റി’യുടെ പ്രസിഡന്റ് അശ്വതി, എഐപിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ക്രിസ്റ്റി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
എല്‍ജിബിടിക്യു സംസ്ഥാന വിഭാഗം നേതാവായ അവിനാഷ് പ്രതിഷേധത്തിന് നേതൃത്വം നല്കി. വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകളില്‍ നിന്നും ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അവിനാഷ് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]