പേരാമ്പ്ര ∙ നൊച്ചാട് പഞ്ചായത്ത് 12–ാം വാർഡിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി പി.നസീറയുടെ വീടിനു മുന്നിൽ എൽഡിഎഫ് പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്ന ആരോപണവുമായി ബന്ധപ്പെട്ടു വെള്ളിയൂരിൽ സംഘർഷം. പേരാമ്പ്രയിൽ നിന്നു പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
സംഭവ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുകയാണ്. 11–ാം വാർഡിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനമാണ് വീടിനു മുന്നിൽ അക്രമം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു.
അതേ സമയം, നൊച്ചാട് 11–ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രകടനത്തിനു നേരെ യുഡിഎഫ് അക്രമം നടത്തിയതാണെന്നു എൽഡിഎഫ് ആരോപിച്ചു. അക്രമത്തിൽ 2 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ പമൽ ആഷ്മി, അക്ഷയ് ദേവ് എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് വെള്ളിയൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
ഉള്ളിയേരിയിൽ ആഹ്ലാദപ്രകടനം കയ്യേറി എൽഡിഎഫ്
ഉള്ളിയേരി ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക അക്രമം.
മൂന്നാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി റംല ഗഫൂറിന്റെ ആഹ്ലാദ പ്രകടനം എൽഡിഎഫ് പ്രവർത്തകർ കയ്യേറിയതായി പരാതി. പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും കുട്ടികൾക്കും സംഘർഷത്തിൽ പരുക്കേറ്റു.
ലക്ഷം വീട് കോളനി റോഡിലേക്കു കടത്തി വിടാതെ തടഞ്ഞെന്നും പരാതിയുണ്ട്. വാർഡിൽ വിജയിച്ച റംല ഗഫൂർ, ജെസി പ്രമോദ്, പൗർണമി, എം.സി.അനീഷ്, ഷമീൻ പുളിക്കൂൽ, സിറാജ് കുയ്യിൽ, പ്രിയ ലിനീഷ്, നിസ ഫാത്തിമ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അത്തോളി പൊലീസിൽ പരാതി നൽകി. ഒള്ളൂരിൽ യുഡിഎഫ് പ്രവർത്തകനായ ആബിദിന്റെ വീട് കയ്യേറി. ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കോറോത്തിന്റെ വീടു വളഞ്ഞ് തെറി വിളിച്ചെന്നും യുഡിഎഫ് ആരോപിച്ചു. മനാട് പ്രദേശത്തും യുഡിഎഫ് പ്രവർത്തകർക്കു നേരെ അക്രമം നടന്നതായി പരാതിയുണ്ട്.
അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.
എൻഡിഎ പ്രകടനത്തിനിടെ പടക്കമേറ്: സിപിഎം പ്രവർത്തകന്റെ വീടിന്റെ ജനൽ തകർന്നു
പേരാമ്പ്ര ∙ ആഹ്ലാദപ്രകടനത്തിനിടയിൽ പടക്കമേറിൽ വീടിന്റെ ജനൽ തകർന്നതായി പരാതി. പേരാമ്പ്ര 2–ാം വാർഡിലെ കല്ലോട് ചാലിൽ മീത്തൽ രഞ്ജിത്ത് കുമാറിന്റെ വീടിന്റെ ജനലാണു തകർന്നത്. രഞ്ജിത്ത് സിപിഎം പ്രവർത്തകനാണ്.
ഇന്നലെ ഉച്ചയ്ക്ക് 2ന് ആണ് സംഭവം. തിരഞ്ഞെടുപ്പിൽ 2–ാം വാർഡിൽ നിന്നു വിജയിച്ച എൻഡിഎ സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനം രഞ്ജിത് കുമാറിന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ വീട്ടു മുറ്റത്തേക്ക് വീണ പടക്കമാണ് പൊട്ടിത്തെറിച്ചതെന്നു വീട്ടുകാർ പറഞ്ഞു. രഞ്ജിത് കുമാറിന്റെ മക്കളും ഭാര്യയും സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായി പുറത്തേക്ക് വന്നപ്പോഴാണ് ജനൽ തകർന്നതായി കണ്ടത്. വീട്ടുകാർ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു.
സ്ഥലത്ത് എത്തി പരിശോധന നടത്തി..
യുഡിഎഫ് പ്രവർത്തകന്റെ വീട് ആക്രമിച്ചതായി പരാതി
നടുവണ്ണൂർ ∙പഞ്ചായത്തിലെ മന്ദങ്കാവിൽ യുഡിഎഫ് പ്രവർത്തകനായ പുനത്തിൽ ഉമ്മറിനെയും ഭാര്യ തൻസിയേയും ഒരു സംഘമാളുകൾ വീട്ടിൽ കയറി അക്രമം നടത്തിയതായി പരാതി. ബാലുശ്ശേരി പൊലീസ് കേസെടുത്തു.
വാർഡിലും പഞ്ചായത്തിലും കനത്ത പരാജയം നേരിട്ടതിൽ വിറളി പൂണ്ട എൽഡിഎഫ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

