തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം.
∙ സേർച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും.
∙ സേർച് ബൈ ഡീറ്റെയിൽസ്: ഈ ഓപ്ഷനിൽ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ നൽകണം.
അടുത്ത കോളത്തിൽ വോട്ടർപട്ടികയിലെ ബന്ധുവിന്റെ പേരു നൽകണം. പിന്നീടു ജില്ലയും നിയമസഭാ മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.
∙ സേർച് ബൈ മൊബൈൽ: വോട്ടർ പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം.
സംസ്ഥാനം തിരഞ്ഞെടുത്തു ഫോൺ നമ്പർ നൽകിയാൽ ഒടിപി എത്തും. ഇതു നൽകിയാൽ വിവരങ്ങൾ ലഭിക്കും.
പിഡിഎഫും ലഭ്യം
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.
ൽ പ്രവേശിച്ചു ജില്ലയും മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും.
ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

