
കോഴിക്കോട് ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കായക്കൊടി∙ കെപിഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ് അഭിമുഖം 17നു 10ന്.
മുക്കം∙ നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്, എച്ച്എസ്എസ്ടി മലയാളം അധ്യാപക കൂടിക്കാഴ്ച 16 ന് 10 മണിക്ക്.
കോഴിക്കോട് ∙ ചാലപ്പുറം ഗവ.ഗണപത് ബോയ്സ് ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അഭിമുഖം ഇന്നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും.
വടകര∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അഴിയൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലിൽ യുപി വിഭാഗത്തിൽ രണ്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ ആറും ട്യൂഷൻ ടീച്ചറെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 17ന് രാവിലെ 10ന്.
എൻജിനീയറിങ് കോളജിൽ അസി. പ്രഫസർ
കോഴിക്കോട്∙ ഗവ. എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, അപ്ലൈഡ് സയൻസ് (ഫിസിക്സ് ആൻഡ് ഇക്കണോമിക്സ്) വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. 0495 2383210.
ഐഎംസിഎച്ചിൽ അനസ്തീസിയ വിദഗ്ധർ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ അനസ്തേഷ്യോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ കൂടിക്കാഴ്ച.
മെഡിക്കൽ കോളജിൽ അസി. പ്രഫസർ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ 2 അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. 26ന് രാവിലെ 11ന് കൂടിക്കാഴ്ച. 0495 2350205.
ഓഫിസ് അറ്റൻഡന്റ്
കോഴിക്കോട് ∙ വെള്ളയിൽ ഗവ. ഫിഷറീസ് യുപി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ അഭിമുഖം 16ന് രാവിലെ 11ന്.
അമൃത് ജലപദ്ധതി
ഫറോക്ക് ∙ നഗരസഭ പരിധിയിൽ അമൃത് ജലപദ്ധതിയിൽ ഗാർഹിക കണക്ഷൻ ആവശ്യമുള്ളവർ ഓഗസ്റ്റ് 31ന് അകം നഗരസഭയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം നഗരസഭാ ഓഫിസിൽ നിന്നു ലഭിക്കും.
ഭിന്നശേഷിക്കാർക്ക് സൗജന്യ കോഴ്സ്
കോഴിക്കോട്∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ യുവാക്കൾക്കായി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് സൗജന്യ റീട്ടെയിൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. 7907019173
തപാൽ അദാലത്ത് 18ന്
വടകര∙ കേരള പോസ്റ്റൽ സർക്കിൾ നോർത്തേൺ റീജന്റെ ഡാക്ക് അദാലത്ത് 18ന് 11.30ന് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ നടക്കാവ് ഓഫിസിൽ നടക്കും. മണി ഓർഡറുകൾ, പാഴ്സലുകൾ, സ്പീഡ് പോസ്റ്റുകൾ, സേവിങ്സ് ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ 13 ന് മുൻപ് ലഭിക്കണം. വിലാസം: അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ് ആൻഡ് ബിഡി), പോസ്റ്റ്മാസ്റ്റർ ജനറൽ, നോർത്തേൺ റീജൻ, നടക്കാവ്, കോഴിക്കോട്- 673011
ജില്ലാ സമ്മേളനം നാളെ
നാദാപുരം∙ കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ 9ന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടക്കും. ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ മുതിർന്ന നേതാക്കളെ ആദരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.രാഘവൻ, എം.എം.അശോകൻ എന്നിവർ അറിയിച്ചു.
ലീഗ് പ്രവർത്തക സംഗമം 26ന്
വേളം ∙ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സംഗമം 26നു വൈകിട്ട് 4ന് വലകെട്ടിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സ്നേഹ സംഗീത സായാഹ്നം 15ന്
വടകര∙ സ്നേഹ സംഘം സംഘടിപ്പിക്കുന്ന ഹാർമോണിയവും തബലയും പ്രേംകുമാർ വടകരയും കൂടെ നമ്മളും– സ്നേഹ സംഗീത സായാഹ്നം 15ന് 5 ന് ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് പാരഡൈസ് പ്രോജക്ട്
കോഴിക്കോട്∙ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിനും പിന്തുണയ്ക്കുമായി പാരഡൈസ് പ്രോജക്ട് ഒരുങ്ങുന്നു. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പാരഡൈസ് ട്രസ്റ്റാണ് കീഴരിയൂർ പഞ്ചായത്തിലെ മീറോഡ് ഹിൽ സ്റ്റേഷനിൽ പുനരധിവാസ കേന്ദ്രം ഒരുക്കുന്നത്. 3 ഏക്കറിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിൽ രക്ഷിതാക്കൾക്ക് അവരുടെ മക്കളോടൊപ്പം താമസിക്കാനും കുട്ടികൾക്ക് കൂട്ടായ്മയിൽ താമസിക്കാനും സൗകര്യമുള്ള വീടുകളും ഡോർമിറ്ററികളും ഉണ്ടാകും. ഇതിനു പുറമേ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പഠന മുറികൾ, തൊറപ്പി സൗകര്യങ്ങൾ, മാനസികോല്ലാസത്തിനുള്ള പാർക്കുകൾ, തിയറ്ററുകൾ, ടർഫ് ഗ്രൗണ്ടുകൾ, പൊതു അടുക്കള എന്നിവയും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഉണ്ടാകുമെന്ന് ട്രസ്റ്റികളായ പ്രഫ. കെ.കോയട്ടിയും ഡോ. ഡി.കെ.ബാബുവും അറിയിച്ചു.
കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പമോ മറ്റു കുട്ടികളോടൊപ്പം ഡോർമിറ്ററികളിൽ താമസിക്കാം. രക്ഷിതാക്കളുടെ വേർപാടിനു ശേഷവും ഇവിടത്തെ സുരക്ഷിത– സൗഹൃദ അന്തരീക്ഷത്തിൽ അവർക്ക് ജീവിക്കാനാകും. 800 ചതുരശ്ര അടിയിലുള്ള 30 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ 15 പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ 5 വീടുകൾ ഏതാണ്ട് പൂർത്തിയായി. ഭിന്നശേഷിയുള്ള കുട്ടികളെ കുറഞ്ഞ കാലത്തേക്ക് സംരക്ഷിക്കാനുള്ള റെസ്പൈറ്റ് കെയർ സെന്ററും ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് ബന്ധപ്പെടാം 9847110100
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ 8.30 മുതൽ 5:30 വരെ കട്ടാങ്ങൽ ആലുംത്തറ, കടത്തുങ്ങൽ, വെണ്ണക്കോട്.
∙ 8 – 5:30: നരിക്കുനി ചാലിയേക്കര താഴം, പാവട്ടിക്കുന്ന്, വാലിയേരി.
∙ 8 – 4: കൊയിലാണ്ടി നോർത്ത്, കന്നൂർ ടൗൺ, കണയംകോട്, എളാട്ടേരി, കുറുവങ്ങാട്, ഐടിഐ, കോമത്തുകര, ബപ്പൻകാട്.
∙ 9 – 1: ബാലുശ്ശേരി തോടാട്, കുറുമ്പൊയിൽ ഭാഗം.
∙ 1 – 4: ബാലുശ്ശേരി മഞ്ഞപ്പാലം, ഭജനമഠം.