കോഴിക്കോട് വെങ്ങാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറുപത്തിമൂന്നുകാരനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാലി സ്വദേശി മമ്മദ് കോയയാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തുവെച്ച് പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്, സബ് ഇൻസ്പെക്ടർമാരായ ഷഹദ്, വിജയൻ, എസ്സി.പി.ഒ രൂപേഷ്, സിപിഒ ശ്രുതി എന്നിവരടങ്ങിയ സംഘം വെങ്ങാലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

