കോഴിക്കോട് ∙ പാവപ്പെട്ട മനുഷ്യർക്കും തെരുവിൽ കഴിയുന്നവർക്കും യാചകർക്കും നൽകി വന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം പാചകവാതക ക്ഷാമം കാരണം മുടങ്ങുമെന്ന ആശങ്കയിൽ ശ്രീ സായി ബാബാ മിഷൻ.
കല്ലായി റോഡ് പുഷ്പ ജംക്ഷനു സമീപത്തുള്ള സായി ബാബാ മിഷനിൽ കഴിഞ്ഞ 17 വർഷമായി എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യ അന്നദാനം നടത്തിവരികയാണ്. ദിവസവും 300 മുതൽ 400 പേർ വരെ ഇവിടെ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്.
ഇവിടെ ഒരു ദിവസത്തേക്ക് പാചകത്തിന് രണ്ടു സിലിണ്ടറെങ്കിലും ആവശ്യമാണ്. നിലവിൽ കൈവശമുള്ള സിലിണ്ടറുകളെല്ലാം തീർന്നു.
എല്ലാ വ്യാഴാഴ്ചയും രാവിലെ സൗജന്യ പ്രഭാതഭക്ഷണവും നൽകാറുണ്ട്. സിലിണ്ടർ പ്രതിസന്ധി കാരണം ഇത്തവണ അതു മുടങ്ങി.
അന്നദാനം മുടങ്ങാതിരിക്കാൻ വിറകടുപ്പ് ഒരുക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് പ്രസിഡന്റ് പി.നാഗരത്നൻ പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

