കോഴിക്കോട്∙ ഫറോക്ക് താലൂക്കാശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനക്ഷമമാക്കാത്തതിനെ തുടർന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഉടനടി ആശുപത്രി അടിസ്ഥാന സൗകര്യങ്ങ ളോടുകൂടി രോഗികൾക്കായ് തുറന്നു കൊടുത്തില്ലെങ്കിൽ മെഡിക്കൽ ഓഫീസറെയും മന്ത്രി റിയാസിനെയും വഴിയിൽ തടയുമെന്ന് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് എം.വിജിത്ത് അറയിച്ചു.
പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് റിബിത്ത് മാങ്കാവ് ജില്ലാ സെക്രട്ടറി ബിപിൻ കൃഷ്ണൻ ജില്ല ട്രഷറർ സൂരജ് എ.കെനേതാക്കളായ കിരൺ അറക്കൽ ജിഷ്ണു, രാഗിത്ത്, ദീപക്ക് വി.പി.
എന്നിവർ നേതൃത്വം നൽകി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

