കോഴിക്കോട് ∙ പിഡബ്ല്യുഡി വിഭാഗവും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും തമ്മിലുള്ള വടംവലി തുടരുന്നു; ഉത്തരമേഖല ഇൻസ്പെക്ടർ ജനറലിന്റെ (ഐജി) ക്യാംപ് ഹൗസിൽ കുടിവെള്ളം നിലച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും ക്യാംപ് ഹൗസിലെ പൊലീസുകാരും ദുരിതത്തിലായി.
രണ്ടു ദിവസമായി ക്യാംപ് ഹൗസിലേക്ക് പ്രതിദിനം ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുകയാണ്.
മലാപ്പറമ്പ് പ്രോവിഡൻസ് കോളജ് റോഡിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ താമസിക്കുന്ന കേന്ദ്രത്തിലേക്കുള്ള ജലവിതരണമാണ് മുടങ്ങിയത്. ഉത്തരമേഖല ഐജി രാജ്പാൽ മീണയുടെ ക്യാംപ് ഹൗസ്, സേഫ്റ്റി ഗെസ്റ്റ് ഹൗസ്, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ വസതി തുടങ്ങിയവ പൊതുമരാമത്തു വിഭാഗമാണ് നിയന്ത്രിക്കുന്നത്.
ഇവിടേക്ക് ജല അതോറിറ്റിയാണ് ശുദ്ധജല കണക്ഷൻ നൽകിയത്. എന്നാൽ, വർഷങ്ങളായി ഐജിയുടെ ക്യാംപ് ഹൗസ് കെട്ടിടത്തിൽ വെള്ളം നൽകിയ ഇനത്തിൽ 62 ലക്ഷം രൂപ കുടിശിക ഉണ്ടെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
കുടിശിക തീർക്കാൻ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പണം അടയ്ക്കാത്ത സാഹചര്യത്തിലാണു ശുദ്ധജല വിതരണം നിർത്തിയതെന്നാണു പറയുന്നത്. കുടിശികയായി ബന്ധപ്പെട്ട് ഇതുവരെ ജല അതോറിറ്റി അധികൃതർ ഐജി ഓഫിസിൽ വിവരം നൽകിയില്ലെന്നും പറയുന്നു.
ഐജി ഓഫിസിൽ പുതിയ കണക്ഷൻ ലഭ്യമാക്കാൻ കുടിശിക അടച്ച് കണക്ഷൻ അനുവദിക്കാനുള്ള സൗകര്യം നൽകണമെന്ന് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ചീഫ് എൻജിനീയർക്ക് ഐജി കത്ത് നൽകിയെങ്കിലും പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്ന് ഇന്നലെ വരെ നടപടിയില്ല. 2 ദിവസമായി ടാങ്കറിൽ വെള്ളം എത്തിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

