മത്സ്യസമ്പത്തിന് തടസമാകും വിധം ചെറുമീന്‍ പിടിത്തം; മൂന്നു യാനങ്ങള്‍ പിടികൂടി
കോഴിക്കോട് ∙ മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ ചെറുമത്സ്യങ്ങളെ പിടിച്ച മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് പിടികൂടി. കൊയിലാണ്ടി ഹാര്‍ബറിലെ പരിശോധനയില്‍ ‘മയില്‍പീലി’ എന്ന യാനവും പുതിയാപ്പ ഭാഗത്ത് ‘കടല്‍’, ‘യാസിന്തോണി’ എന്നീ യാനങ്ങളുമാണ് പിടികൂടിയത്.
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീറിന്റെ നിര്‍ദേശപ്രകാരം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആതിര, ഫിഷറി ഹെഡ് ഗാര്‍ഡ് രാജന്, കോസ്റ്റല്‍ പൊലീസ് സിപിഒ രാഹുല്‍, റസ്ക്യൂ ഗാര്‍ഡുമാരായ സുമേഷ്, ശ്രീമോന് എന്നിവര്‍ കൊയിലാണ്ടിയിലും ഹെഡ്ക്വാര്‍ട്ടര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആതിര, ഫിഷറി ഗാര്‍ഡ് ജിതിന് ദാസ്, കോസ്റ്റല്‍ പൊലീസ് സിപിഒ രാജേഷ്, റസ്ക്യൂ ഗാര്‍ഡുമാരായ മിഥുന്, അനുജിത്ത്, അഭിഷേക്, ശ്രീജിത്ത്, ശൈലേഷ് എന്നിവര്‍ പുതിയാപ്പയിലും പരിശോധനയില്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത യാനങ്ങളുടെ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]