നാദാപുരം∙ കണ്ടിവാതുക്കൽ, അഭയഗിരി, വാഴമല തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താനുള്ള വനപാലക സംഘത്തിന്റെ പരിശ്രമം തുടരുന്നു. 14 ആനകളെയും 2 കുട്ടിയാനകളെയും വനത്തിലേക്ക് തുരത്തുകയാണ് ലക്ഷ്യം. വ്യാപകമായി കൃഷിനാശം വരുത്തിയിട്ടുണ്ട് ആനക്കൂട്ടം.ഇവയെ തുരത്താൻ പടക്കങ്ങൾ മാത്രമാണ് വനം അധികൃതരുടെ കൈവശമുള്ളത്.
വനം വകുപ്പ് ജില്ലാ അധികൃതരുടെ നിർദേശത്തെ തുടർന്ന് ആർആർടി സംഘം എത്തിയിട്ടുണ്ട്.
കർഷകർക്കും വനപാലകർക്കും നേരെ കാട്ടാനക്കൂട്ടം തിരിയുന്നുണ്ട്. ഏറെക്കാലമായി കർഷകർ കൃഷി ചെയ്തു പോരുന്ന സ്ഥലത്തിന്റെ ഏറെ ഭാഗം ഈയിടെ വനം വകുപ്പ് അധികൃതർ ജണ്ട കെട്ടി തിരിച്ചിരുന്നു.
ഇതോടെ, കൃഷി ഭൂമി ഏത്, വനഭൂമി ഏത് എന്നത് അവ്യക്തമാണ്. വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നതിനാൽ ഒട്ടേറെ കർഷകർ ഏറെക്കാലമായി കൃഷി ഉപേക്ഷിച്ച സ്ഥിതിയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]