ഇന്ന്
∙ ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 5 കൊയിലാണ്ടി കന്നൂർ ടൗൺ, കണയങ്കോട്, കുട്ടോത്ത്, അരങ്ങാടത്ത്, മാടാക്കര, വസന്തപുരം, ബപ്പങ്ങാട്, കോമത്ത് കര, കുറുവങ്ങാട് പരിസരങ്ങളിൽ
∙ 9 – 6 വെള്ളിമാടുകുന്ന് പുതിയോട്ടിൽ, പറമ്പടം, കോഴികുളം, അപ്പറ്റ, അക്കിനാരി എന്നീ ഭാഗങ്ങളിൽ
∙ 8 – 5 മേപ്പയ്യൂർ ഇരിങ്ങത്ത്, കുപ്പേരിക്കാവ് ഭാഗങ്ങളിൽ.
അധ്യാപക ഒഴിവ്
കോടഞ്ചേരി∙ വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം കൂടിക്കാഴ്ച 27ന് 10ന് സ്കൂൾ ഓഫിസിൽ. 9447343477.
ഓംബുഡ്സ്മാൻ സിറ്റിങ്
കുറ്റ്യാടി∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികൾ സ്വീകരിക്കുന്നതിന് 9ന് ജില്ലാ എംജി എൻആർഇജിഎസ് ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രത്യേക സിറ്റിങ് നടത്തും. രാവിലെ 10.30 മുതൽ 12 വരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാം.
മണൽ പാസ്: ഓൺലൈനായി പണം അടയ്ക്കണം
വടകര∙ കോട്ടക്കൽ, കറുകപാലം കടവുകളിലെ ഒരു ലോഡ് മണലിന് (3 ടൺ) വാഹന പാസ് ഫീസ്, ജിഎസ്ടി ഉൾപ്പെടെ 4,859 രൂപ ബുക്ക് ചെയ്യുമ്പോൾ ഓൺലൈനായി അടയ്ക്കണമെന്ന് പോർട്ട് കൺസർവേറ്റർ അറിയിച്ചു. മുൻപത്തെ നിരക്ക് പ്രകാരം പണമടച്ച് ബുക്ക് ചെയ്തവർ 10നകം മണൽ കൊണ്ടുപോകണം.
0496 2952555.
കായിക പദ്ധതി സിലക്ഷൻ ഇന്ന്
വടകര ∙ നഗരസഭയുടെ കായിക പദ്ധതിയായ ദിശയിലേക്ക് 5,6 ക്ലാസിൽ പഠിക്കുന്നവർക്കുള്ള സിലക്ഷൻ ഇന്നു രാവിലെ 7 ന് നാരായണ നഗർ ഗ്രൗണ്ടിൽ നടക്കും.
ലവൽ ക്രോസ് അടയ്ക്കും
വടകര ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലവൽ ക്രോസ് നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. ക്വിസ് മത്സരം
വടകര∙ ലീഗൽ സർവീസസ് അതോറിറ്റി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തുന്ന സ്കൂൾ തല ക്വിസ് 14ന് രാവിലെ 11 നും താലൂക്ക് തല മത്സരം 15 നും നടക്കും.
9946109448. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]