ബാലുശ്ശേരി ∙ എസ്റ്റേറ്റ് മുക്ക് – തലയാട് റോഡ് തെച്ചി വളവിൽ വീതി കുറച്ച് ഭിത്തി കെട്ടുന്നതായി പരാതി. റോഡിന്റെ സ്ഥലം പൂർണമായി അതിർത്തിക്കുള്ളിലാക്കാതെ ഭിത്തി കെട്ടിയാൽ ബാക്കി ഭാഗങ്ങളിൽ കയ്യേറ്റം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഈ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കില്ലെന്നും നാട്ടുകാർ പറയുന്നു.
ഇവിടെ മുൻപും കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായിരുന്നു. റോഡിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടിയായ നവകേരള സദസ്സിൽ നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം തുടർപ്രവർത്തനങ്ങൾ നിലച്ചതായാണു ആക്ഷേപം.
റോഡിന്റെ സ്ഥലം സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കയ്യേറാനുള്ള സൗകര്യം ഉദ്യോഗസ്ഥർ ഒരുക്കുകയാണെന്ന് നാട്ടുകാരനായ ടി.ആർ.സജീവൻ പറഞ്ഞു. റോഡിന്റെ മുഴുവൻ സ്ഥലവും കൃത്യമായി വേർതിരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡിന്റെ സ്ഥലം സ്വകാര്യ സ്ഥലവുമായി കൂട്ടിച്ചേർക്കുന്നതിനെതിരെ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]