കീഴരിയൂർ ∙ ഈന്തു മരങ്ങൾക്ക് അജ്ഞാത രോഗം കാരണം ഉണങ്ങി നശിക്കുന്നു. കഴിഞ്ഞ ഏതാനും വർഷമായി സമീപ പ്രദേശങ്ങളിൽ ഈ രോഗം കണ്ടു വരുന്നുണ്ട്. ഈ അടുത്ത കാലത്താണു കീഴരിയൂരിലും ഈ രോഗം വന്നു തുടങ്ങിയത്. കീഴരിയൂർ കാർഷിക വികസന സമിതി അംഗങ്ങളായ ടി.കെ വിജയൻ, എം.കുട്ട്യാലി, ഇ.ടി.ബാലൻ, ചുക്കോത്ത് ബാലൻ നായർ, കൊല്ലൻ കണ്ടി വിജയൻ എന്നിവർ രോഗം ബാധിച്ച കൃഷി സ്ഥലങ്ങൾ സന്ദർശിച്ചു. കൃഷി ഭവനിൽ നിന്ന് രോഗം നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു കാർഷിക വികസന സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി.
രോഗം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

