കുറ്റ്യാടി ∙ സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ വികസന സദസ്സിനു കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.മന്ത്രി എം.ബി.രാജേഷിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു.
കുറ്റ്യാടിയെ അതിദരിദ്രമുക്ത പഞ്ചായത്തായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ജലബജറ്റ് പ്രകാശനം എംഎൽഎ നിർവഹിച്ചു.
കല, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, സാമൂഹിക മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു.
കൃഷിമേഖലയെ സ്വയംപര്യാപ്തമാക്കൽ, തിരിച്ചെത്തുന്ന പ്രവാസികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കൽ, കുടുംബശ്രീ ശാക്തീകരണം എന്നിവയ്ക്കുള്ള പുതിയ പദ്ധതി നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് അവരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുകയെന്ന ലക്ഷ്യത്തോടെയാണു തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൈരളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.പി.ചന്ദ്രൻ, കെ.പി.ശോഭ, സബിന മോഹൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ.ബാബു, സിഡിഎസ് ചെയർപഴ്സൻ കെ.സി.ബിന്ദു, കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു.
വികസന സദസ്സിൽ എക്സിബിഷൻ
കുറ്റ്യാടി പഞ്ചായത്ത് വികസന സദസ്സിനോട് അനുബന്ധിച്ചു നടത്തിയ എക്സിബിഷൻ ശ്രദ്ധേയമായി.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും വളർച്ചയും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾക്കൊപ്പം വിവിധ പ്രദർശന വസ്തുക്കളും പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ ഒരുക്കിയ എക്സിബിഷനിൽ ഉണ്ടായിരുന്നു.
പഴയകാല അളവ് തൂക്ക ഉപകരണങ്ങൾ, പരമ്പരാഗത വീട്ടുപകരണങ്ങൾ, ഹരിത കർമസേന നിർമിച്ച അലങ്കാര വസ്തുക്കൾ, മാലിന്യ സംസ്കരണ ഉപകരണങ്ങൾ, നാണയങ്ങൾ, കറൻസികൾ, കുടുംബശ്രീ ഉൽപന്നങ്ങൾ, വിവിധ സംരംഭകരുടെ ഉൽപന്നങ്ങൾ, പോഷകാഹാര പ്രദർശനം, അങ്കണവാടികളിലെ പുതിയ രുചിക്കൂട്ടുകൾ, പഞ്ചായത്ത് നിർമിച്ചു നൽകിയ ലൈഫ് ഭവനങ്ങളുടെ ചിത്രങ്ങൾ, ആരോഗ്യ ബോധവൽക്കരണ ബോർഡുകൾ, കെ സ്മാർട്ട് ക്ലിനിക് സേവനങ്ങൾ തുടങ്ങിയവയാണ് എക്സിബിഷനിൽ ഒരുക്കിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]