
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 5ാം വാർഡിലെ കരിയാത്തുംപാറ മീമുട്ടി മേഖലയിൽ കൃഷിയിടത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇറങ്ങി നാശം വിതച്ച് ഭീതി പരത്തുന്ന കാട്ടാനകളെ കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ഇന്നും തുടരും.കഴിഞ്ഞ ദിവസം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത് കരിയാത്തുംപാറയിൽ ചേർന്ന ജനകീയ കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന്, വനത്തിൽ നിന്ന് ആന ഇറങ്ങുന്ന പാപ്പൻചാടി കയം ഭാഗത്ത് ശനിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വനഭൂമിയിൽ നിന്നുള്ള പുല്ലുപറമ്പിൽ മേഖലയിൽ ഇന്ന് തിരച്ചിൽ തുടരും.കഴിഞ്ഞ ദിവസം പുതുപ്പറമ്പിൽ വിൽസൺ, നെടിയകാല ദേവസ്യ, പാണ്ടംമാന തോമസ് എന്നിവരുടെ കാർഷിക വിളകൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]