
കോഴിക്കോട് ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ലക്ചറർമാരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 0495 2765154
കോഴിക്കോട്∙ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. വിശദ വിവരങ്ങൾ: www.zgcollege.org, 04952331516
കൂടിക്കാഴ്ച 15ന്
ചാത്തമംഗലം ∙ ചൂലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിൽ കമ്യൂണിറ്റി നഴ്സ് ഒഴിവിലേക്ക് കൂടിക്കാഴ്ച 15ന് രാവിലെ 10ന് നടക്കും. 13ന് 5നകം അപേക്ഷകൾ ചൂലൂർ കുടുംബ ആരോഗ്യ കേന്ദ്രം ഓഫിസിൽ ലഭിക്കണം. 0495 2964177.
സമ്മേളനങ്ങൾ നാളെ
കോഴിക്കോട് ∙ നരിക്കുനി നെടിയനാട് ബദ്രിയ്യയുടെ ഗ്രാറ്റോണിയം സമ്മേളനങ്ങൾ നാളെ അത്തിക്കോട് ന്യൂ ക്യാംപസിൽ ആരംഭിക്കും. വൈകിട്ട് 7നു പ്രാസ്ഥാനിക സമ്മേളനം എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ.പി.അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും. 3നു രാവിലെ 10നു കുടുംബ സംഗമം മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4നു നടക്കുന്ന സൗഹൃദ സമ്മേളനം ഉദ്ഘാടനവും ആംബുലൻസ് സമർപ്പണവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നു ബദ്രിയ്യ ജനറൽ സെക്രട്ടറി ഫസൽ സഖാഫി നരിക്കുനി പറഞ്ഞു. വൈകിട്ട് മഹബ്ബ കോൺഫറൻസ് നടക്കും. 4നു രാവിലെ 10നു മുതഅല്ലിം സമ്മിറ്റ് നടത്തും. വൈകിട്ട് 7നു സമാപന സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്യും.
അരൂർ ദാറുൽ ഖൈർ രജത ജൂബിലി ബിരുദദാന സമ്മേളനം നാളെ മുതൽ
നാദാപുരം ∙ അരൂർ ദാറുൽ ഖൈർ രജത ജൂബിലി ബിരുദ ദാന സമ്മേളനം നാളെ തുടങ്ങും. 4നാണു സമാപനം. ജലാലിയ കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനം, സ്ത്രീ വിരുന്ന്, പ്രഭാഷണം, എജ്യുസമ്മിറ്റ്, ബെനവലന്റ് മീറ്റ് എന്നിവയാണു പ്രധാന പരിപാടികൾ. പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ജൂബിലി ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് 4 മണിക്ക് ജലാലിയ ക്യാംപസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എംപി, അഹമ്മദ് ദേവർകോവിൽ, കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ എന്നിവർ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിക്കും. ബിരുദദാനം സൈനുൽ ആബിദീൻ തങ്ങൾ അൽ ജലാലി നിർവഹിക്കും.
സലഫി ലേണിങ് സംസ്ഥാന സംഗമം മേയ് 4ന്
കോഴിക്കോട് ∙ സലഫി ലേണിങ് ആൻഡ് റിസർച് സെന്റർ കേരള 37 –ാം സംസ്ഥാന സംഗമം മേയ് 4 നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടത്തും. രാവിലെ 9.30 ന് ആരംഭിക്കുന്ന സംഗമം വൈകിട്ട് 6.30 നു സമാപിക്കും. വൈജ്ഞാനിക സമ്മേളനം രാവിലെ 10 നു അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നു ജനറൽ കൺവീനർ കെ.ഇഫ്തികാർ പറഞ്ഞു. 10.30 മുതൽ വൈകിട്ട് 4 വരെ വൈജ്ഞാനിക മത്സരം നടക്കും. സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും വൈകിട്ട് 4.30 നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 9– 5 വരെ വെള്ളിമാടുകുന്ന് വാപ്പോളിത്താഴം, പത്രോണി നഗർ, പൂളക്കടവ്- ഇരിങ്ങാടൻ പള്ളി റോഡ്.