ചങ്ങനാശേരി ∙ വിശക്കുന്ന വയറിന് അന്നവും വിശക്കുന്ന മനസ്സിന് അക്ഷരവും നൽകുന്ന അഞ്ചപ്പത്തിനു നാളെ എട്ട് വയസ്സ്. നാളെ ഉച്ചയ്ക്ക് അഞ്ചപ്പത്തിന്റെ പിറന്നാൾ ഊണ്. വൈകിട്ട് 5 മുതൽ ആഘോഷപരിപാടികൾ.
നടനും നിർമാതാവുമായ പ്രേം പ്രകാശ് മുഖ്യാതിഥിയാകും. തുടർന്ന് കിഴക്കുമ്മുറി കാർത്ത്യായനി സംഘത്തിന്റെ തിരുവാതിര.
6.15ന് വയലാർ രാമവർമയ്ക്കു ആദരമർപ്പിച്ച് അഞ്ചപ്പം പാട്ടുപുരയുടെ വയലാർ ഗാനസന്ധ്യ. ഫാ.
ബോബി ജോസ് കട്ടികാടാണ് അഞ്ചപ്പം എന്ന സ്നേഹക്കലവറയ്ക്കു തീ പകർന്നത്. 365 ദിവസങ്ങളിലും രുചിയോടെ അന്നമൂട്ടുകയാണ് ഇവിടം. പണം വാങ്ങാൻ കൗണ്ടർ ഇല്ല.
പണം ഇല്ലെങ്കിലും ഭക്ഷണം കഴിച്ചു മടങ്ങാവുന്ന ഇടം.
സൗജന്യമായി ഭക്ഷണം കഴിച്ചെന്നു ആർക്കെങ്കിലും തോന്നിയാൽ അതു പരിഹരിക്കാൻ പെട്ടി വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് നിക്ഷേപിക്കാം.
സ്നേഹത്തിന്റെ ഊട്ടുമേശയിലേക്ക് വ്യക്തികൾക്കും അന്നം വിളമ്പാം. വിശേഷപ്പെട്ട
ദിനങ്ങളും ഉറ്റവരുടെ ഓർമദിനങ്ങളും അഞ്ചപ്പത്തിലൂടെ ചേർത്തു നിർത്തുന്നവരും ഏറെയാണ്. ഭക്ഷണശാല മാത്രമല്ല ഇവിടം.
അന്നത്തിനൊപ്പം അറിവും വളരുന്ന ഇടമാണ്. ഇവിടെയുള്ള പുസ്തകങ്ങൾ അറിവ് പകരുന്നു.
പാട്ടുകളിലൂടെ പാട്ടുപുരയും നിറയുകയാണ്.
സിനിമ പ്രദർശനങ്ങളും സജീവമാണ്. അഞ്ചപ്പത്തിനു സ്വന്തമായി ഒരിടം എന്ന പദ്ധതിയിലേക്കും നടന്നടുക്കുകയാണ് അഞ്ചപ്പം ചങ്ങനാശേരി ട്രസ്റ്റ് ഭാരവാഹികൾ.
മാർക്കറ്റ് റോഡിൽ ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിനു എതിർവശമാണ് അഞ്ചപ്പം. നാളത്തെ പരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കുചേരാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

